പത്തനംതിട്ട-പോരുവഴി മലനട കെ.എസ്.ആര്‍.ടി.സി സര്‍വീസ് തുടങ്ങി

0 second read
Comments Off on പത്തനംതിട്ട-പോരുവഴി മലനട കെ.എസ്.ആര്‍.ടി.സി സര്‍വീസ് തുടങ്ങി
0

പത്തനംതിട്ട: കൊല്ലം ജില്ലയിലെ മലനടയിലേക്ക് കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി സര്‍വീസിന് തുടക്കം. യാത്രക്കാരുടെ ദീര്‍ഘനാളത്തെ ആവശ്യമായിരുന്നു പുതിയ സര്‍വീസ്.

പത്തനംതിട്ടയില്‍ നിന്ന് ദിവസവും വൈകിട്ട് 3.10നാണ് മലനടയിലേക്ക് സര്‍വീസ് ആരംഭിക്കുക. അടൂര്‍, മലനട, വഴി കരുനാഗപ്പള്ളിയില്‍ 5.25ന് എത്തും. കരുനാഗപ്പള്ളിയില്‍ നിന്ന് വൈകിട്ട് 5.40 ന് തിരിച്ച് മലനട, അടൂര്‍ വഴി രാത്രി 7.55ന് പത്തനംതിട്ടയിലും തുടര്‍ന്ന് രാത്രി ഒമ്പതിനാണ് മലനടയിലേക്ക് സ്‌റ്റേ സര്‍വീസായി പോകുന്നത്. രാത്രി 10.45 ന് മലനടയിലെത്തും. പിറ്റേന്ന് പുലര്‍ച്ചെ 5.50 ന് മലനടയില്‍ നിന്ന് തുടങ്ങുന്ന സര്‍വീസ് കരുനാഗപ്പള്ളിയില്‍ രാവിലെ 6.40 ന് എത്തും.

7.20ന് കരുനാഗപ്പള്ളിയില്‍ നിന്ന് ചക്കുവള്ളി, മലനട, അടൂര്‍ വഴി പത്തനംതിട്ടയിലേക്ക്. 9.40ന് പത്തനംതിട്ടയില്‍. തുടര്‍ന്ന് 11.40നും ഉച്ചയ്ക്ക് 1.25നും മലയാലപ്പുഴ വഴി തലച്ചിറയിലേക്ക് സര്‍വീസ് നടത്തും. തിരികെ തലച്ചിറയില്‍ നിന്ന് പകല്‍ 12.30നും 2.10 നും പത്തനംതിട്ടയിലേക്കും സര്‍വീസുണ്ടാകും. ഗതാഗത മന്ത്രി കെ.ബി. ഗണേഷ്
കുമാറും കെ.യു. ജനീഷ്‌കുമാര്‍ എം.എല്‍.എയും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും പുതിയ സര്‍വീസിന് വളരെ താല്‍പ്പര്യമെടുത്തിരുന്നു. കോവിഡിന് ശേഷം മലനട ഭാഗത്തേക്ക് നേരത്തെയുണ്ടായിരുന്ന സ്വകാര്യ ബസുകളില്‍ ചിലതും ഓട്ടം നിര്‍ത്തിയത് മേഖലയിലെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.

പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് വിവിധ ഭാഗങ്ങളിലേക്ക് പുതിയ സര്‍വീസ് തുടങ്ങുന്നതും പരിഗണനയിലാണ്. ഡ്രൈവര്‍മാരുടെ കുറവ് പരിഹരിക്കാന്‍ താല്‍ക്കാലികമായി നിയമിക്കാനും നടപടിയായതായി ഡി.ടി.ഓ അറിയിച്ചു.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…