കാശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ കംഗനില്‍ മേഘവിസ്‌ഫോടനം: കോടികളുടെ നാശനഷ്ടം: ലേ ഹൈവേ അടച്ചു

0 second read
Comments Off on കാശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ കംഗനില്‍ മേഘവിസ്‌ഫോടനം: കോടികളുടെ നാശനഷ്ടം: ലേ ഹൈവേ അടച്ചു
0

ന്യൂഡെല്‍ഹി: കശ്മീരില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മിന്നല്‍ പ്രളയം. കോടികളുടെ നാശനഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ട്. ശ്രീനഗറിലെ ലേ ഹൈവേ അടച്ചു.അതേ സമയം ഉത്തരാഖണ്ഡിലും ഹിമാചലിലും പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മിന്നല്‍ പ്രളയമുണ്ടായത് കാശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ കംഗനിലാണ്.

നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. കോടികളുടെ നാശനഷ്ടം ഉണ്ടായതായയി ആണ് കണക്കുകള്‍. ശ്രീനഗറിലെ ലെ ഹൈവേ അടച്ചു. പ്രളയം ബാധിച്ച ഹിമാചലിലും ഉത്തരാഖണ്ഡിലും സൈന്യത്തിന്റെയും എന്‍ഡിആര്‍എഫ്‌ന്റെയും നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍പുരോഗമിക്കുകയാണ്.ഹിമാചലില്‍ 45 പേരെ ഇനിയും കണ്ടെത്താന്‍ ഉണ്ട്. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു സംഭവസ്ഥലം സന്ദര്‍ശിച്ചു. ക്രമീകരണങ്ങള്‍ വിലയിരുത്തി രാംപൂരിലെ സമേജില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു. ബ്ലോക്ക് ലെവല്‍ ഹെല്‍ത്ത് സെന്ററുകള്‍ ആരംഭിച്ചു.

Load More Related Articles
Load More By Veena
Load More In NATIONAL
Comments are closed.

Check Also

കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന്‍ മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്

ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ…