കാട്ടുപന്നിയെ തുരത്താന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ തട്ടി രണ്ടു കര്‍ഷകര്‍ ഷോക്കേറ്റ് മരിച്ചു

0 second read
Comments Off on കാട്ടുപന്നിയെ തുരത്താന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ തട്ടി രണ്ടു കര്‍ഷകര്‍ ഷോക്കേറ്റ് മരിച്ചു
0

പന്തളം: കാട്ടുപന്നി ഭീഷണി മറികടക്കാന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ തട്ടി രണ്ടു കര്‍ഷകര്‍ ഷോക്കേറ്റ് മരിച്ചു. കുരമ്പാല കുരമ്പാല തോട്ടുകര പാലത്തിന് സമീപത്ത് കൃഷി ഭൂമിയില്‍ കൃഷി ചെയ്യാന്‍ ഇറങ്ങിയ കുരമ്പാല സ്വദേശികളായ അരുണോദയം വീട്ടില്‍ ചന്ദ്രശേഖരന്‍, പനങ്ങാട്ടില്‍ ഗോപാലക്കുറുപ്പ് എന്നിവരാണ് മരിച്ചത്. രാവിലെ ഏഴരയോടെയാണ് സംഭവം. ചന്ദ്രശേഖരക്കുറുപ്പിനാണ് ആദ്യം ഷോക്കേറ്റത്. ഇതു കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗോപാലക്കുറുപ്പിനും ഷോക്കേറ്റത്. ഇവരെ അടൂര്‍ ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിച്ചുവെന്ന് ഡോക്ടര്‍ അറിയിച്ചു.

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…