
തിരുവല്ല: നിരണം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആയിരുന്ന കൂറ്റുനടയില്‍ ദേവീ പ്രസാദം വീട്ടില്‍ ലത പ്രസാദ് ( 55 ) അന്തരിച്ചു. തുടര്‍ച്ചയായി അഞ്ചു തവണ ഗ്രാമപഞ്ചായത്ത് അംഗം ആയിരുന്നു. രണ്ടുതവണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായും ഒരുതവണ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അര്‍ബുദ രോഗബാധ കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ആയിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് നടക്കും.