ജീവിതത്തിലെ കൂട്ടുകാര്‍ മരണത്തിലും ഒരുമിച്ചു: പന്തളം കുരമ്പാലയില്‍ ഷോക്കേറ്റ് മരിച്ച കര്‍ഷകര്‍ ഒന്നിച്ച് കൃഷി ചെയ്തിരുന്നവര്‍

0 second read
Comments Off on ജീവിതത്തിലെ കൂട്ടുകാര്‍ മരണത്തിലും ഒരുമിച്ചു: പന്തളം കുരമ്പാലയില്‍ ഷോക്കേറ്റ് മരിച്ച കര്‍ഷകര്‍ ഒന്നിച്ച് കൃഷി ചെയ്തിരുന്നവര്‍
0

പന്തളം: വലിയ കൂട്ടുകാരായിരുന്നു കൂരമ്പാല അരുണോദയത്തില്‍ ചന്ദ്രശേഖരനും (65) പനങ്ങാട്ടില്‍ പി ജി ഗോപാലപിള്ള (62)യും. ഉറ്റ സുഹൃത്തുക്കള്‍. ഒരുമിച്ച് കൃഷി ചെയ്യുന്ന കര്‍ഷകര്‍. അവര്‍ മരണത്തിലും ഒരുമിച്ചു. അതു പക്ഷേ, വളരെ ദാരുണമായിട്ടായിരുന്നുവെന്ന് മാത്രം. കൂരമ്പാല തോട്ടുകര പാലത്തിന് സമീപമുള്ള കൃഷിഭൂമിക്ക് സമീപം ചൊവ്വാഴ്ച രാവിലെ ഇരുവരും ഷോക്കേറ്റ് മരിക്കുകയായിരുന്നു. രാവിലെ ഏഴ് മണിക്ക് ശേഷമാണ് സംഭവമുണ്ടായത്. ഇരുവരും ചേര്‍ന്ന് കൃഷി ചെയ്യുന്നവരാണ്.

വാഴയും കപ്പയുമുള്‍പ്പെടെ വിവിധ കൃഷികളുണ്ട്. പാടശേഖരത്തില്‍ കാട്ടുപന്നി കയറാതിരിക്കാന്‍ വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഈ വൈദ്യുതി ലൈനില്‍ നിന്ന് ഒരാള്‍ക്ക് ഷോക്കേറ്റു. അത് കണ്ട് നിന്ന അടുത്തയാള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. തുടര്‍ന്നാണ് ഇദ്ദേഹത്തിനും ഷോക്കേറ്റത്. ഒരാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അടുത്തയാള്‍ ആശുപത്രിയിലെക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു. കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് പല പ്രതിവിധികള്‍ നോക്കി, ഒടുവില്‍ വൈദ്യുതി വേലി സ്ഥാപിക്കുകയായിരുന്നു. അത് അവരുടെ മരണത്തിലേക്കും നയിച്ചു. മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

Load More Related Articles
Load More By Veena
Load More In NEWS PLUS
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…