അടിപിടിക്കിടെ യുവാവിന്റെ വൃഷണം കടിച്ചെടുത്ത പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു

0 second read
Comments Off on അടിപിടിക്കിടെ യുവാവിന്റെ വൃഷണം കടിച്ചെടുത്ത പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു
0

തിരുവല്ല: നഗരത്തിലെ ബാര്‍ പരിസരത്ത് ഉണ്ടായ അടി പിടിക്കിടെ യുവാവിന്റെ വൃഷണം കടിച്ചു പറിച്ച സംഭവത്തില്‍ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന പ്രതി പാലീസ് സ്‌റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു. കുറ്റപ്പുഴ പാപ്പിനിവേലില്‍ വീട്ടില്‍ സുബിന്‍ അലക്‌സാണ്ടര്‍ (28) ആണ് ഇന്നലെ രാത്രി 10 മണിയോടെ സ്‌റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടത്. കുറ്റപ്പുഴ അമ്പാടി വീട്ടില്‍ കണ്ണന്‍ എന്ന് വിളിക്കുന്ന സവീഷ് സോമന്‍ ( 35 ) നെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് സുബിന്‍ ഇന്നലെ വൈകിട്ടോടെ പോലീസിന്റെ പിടിയിലായത്.

തിരുവല്ല നഗരമധ്യത്തിലെ ബാര്‍ പരിസരത്ത് ഇന്നലെ വൈകിട്ട് ആറുമണിയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ബാറില്‍ നിന്നും മദ്യപിച്ച് ഇറങ്ങിയ സുബിന്‍ മറ്റാരെയോ ഫോണ്‍ ചെയ്യാനായി സവീഷിന്റെ മൊബൈല്‍ ഫോണ്‍ വാങ്ങി. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ തിരികെ നല്‍കണമെങ്കില്‍ 3000 രൂപ തനിക്ക് തരണം എന്ന് സുബിന്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് അടിപിടിയിലും ആക്രമണത്തിലും കലാശിച്ചത്. വൃഷണത്തില്‍ ഗുരുതര പരിക്കേറ്റ സവീഷിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. ബാര്‍ പരിസരത്തു നിന്നും കസ്റ്റഡിയില്‍ എടുത്ത സുബിനെതിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.

വീട് കയറിയുള്ള ആക്രമണം അടക്കം ഒട്ടനവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട സുബിനെ 2023 ല്‍ കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. കാപ്പാ കാലാവധി കഴിഞ്ഞ് തിരികെ നാട്ടിലെത്തിയ സുബിന്‍ വീണ്ടും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുണ്ട്. അതേസമയം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുബിനെ കസ്റ്റഡിയില്‍ എടുത്തെങ്കിലും രാത്രി പത്തരയോടെയാണ് സവീഷിന്റെ പരാതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും കേസെടുക്കും മുമ്പാണ് കസ്റ്റഡിയില്‍ ഉണ്ടായിരുന്ന സുബിന്‍ രക്ഷപ്പെട്ടത് എന്നും പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും എസ് എച്ച് ഒ ബി കെ സുനില്‍ കൃഷ്ണന്‍ പറഞ്ഞു

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…