സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ചു: നഗ്നദൃശ്യങ്ങള്‍ വാങ്ങി ഭീഷണിയും: നാടുവിട്ട കൗമാരക്കാരനെ പിന്തുടര്‍ന്ന് അറസ്റ്റ് ചെയ്ത് പോലീസ്

0 second read
0
0

പന്തളം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ച് വശീകരിച്ച് കടത്തിക്കൊണ്ടു പോയ ബലാത്സംഗം ചെയ്ത കേസില്‍ കൗമാരക്കാരനെ പോലീസ് സാഹസികമായി പിടികൂടി. പന്തളം സ്വദേശിയായ പെണ്‍കുട്ടിയെ നോര്‍ത്ത് പറവൂര്‍ സ്വദേശിയായ കൗമാരക്കാരനാണ് ലൈംഗിക പീഡനത്തിന് വിധേയയാക്കിയത്. നഗ്‌നദൃശ്യങ്ങള്‍ അയച്ചു വാങ്ങി പിന്നീട് അത് കാട്ടി ഭീഷണിപ്പെടുത്തി അര്‍ദ്ധരാത്രി വീട്ടിലെത്തിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഒടുവിലാണ് സംഭവം നടന്നത്. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും മൂന്നുതവണ കൂടി കുട്ടിയെ പീഡിപ്പിച്ച കൗമാരക്കാരന് ഇപ്പോള്‍ 18 വയസ് പൂര്‍ത്തിയായിട്ടുണ്ട്.

കുട്ടിയുടെ പെണ്‍ സുഹൃത്തിന് ദൃശ്യങ്ങള്‍ ഇയാള്‍ അയച്ചുകൊടുക്കുകയും ചെയ്തു. മാനസിക സമ്മര്‍ദ്ദത്തിലായ പെണ്‍കുട്ടി, പീഡന വിവരം പഠിക്കുന്ന സ്‌കൂളിലെ കൗണ്‍സിലറെ അറിയിച്ചു. അധ്യാപകര്‍പോലീസിനെ അറിയിച്ചു. പത്തനംതിട്ട വനിതാ എസ്.ഐ കെ.ആര്‍. ഷെമിമോള്‍ മൊഴി രേഖപ്പെടുത്തി. ഡിസംബര്‍ 9 ന് പന്തളം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഇയാളുടെ പേരും ഇന്‍സ്റ്റഗ്രാം ഐഡിയും എറണാകുളത്ത് എവിടെയോ ആണ് താമസം എന്ന വിവരവും മാത്രമാണ് പെണ്‍കുട്ടിക്ക് അറിയാവുന്നത്. സംഭവ ശേഷം മുങ്ങിയ ഇയാള്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് പ്രൈവറ്റ് ആക്കുകയും ചിത്രങ്ങള്‍ മാറ്റുകയും ചെയ്തു. ഇയാളെ തിരിച്ചറിയുന്നതിനുള്ള എല്ലാ പഴുതുകളും അടച്ച ശേഷം ബംഗളൂരുവിലെ പഠന സ്ഥലത്തേക്ക് മുങ്ങുകയായിരുന്നു.

ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസിന്റെ അന്വേഷണം നടത്തി പ്രതിയെ നാടകീയ നീക്കത്തില്‍ വലയിലാക്കിയത്. അടൂര്‍ ഡിവൈ.എസ്.പി ജി. സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ടിഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ എസ്.ഐ പി.കെ.രാജന്‍, പോലീസ് ഉദ്യോഗസ്ഥരായ ശരത് പിള്ള, അമീഷ്, എസ്. അന്‍വര്‍ ഷാ എന്നിവരാണ് ഉണ്ടായിരുന്നത്. ഒരാഴ്ചയിലധികമായി സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ നിരീക്ഷിച്ച് പോലീസ് അന്വേഷണം നടത്തി. ഇയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും എറണാകുളത്ത് തന്നെയുള്ള ഒരു സ്‌കൂട്ടറിന്റെ നമ്പര്‍ സൈബര്‍ ഡോമിന്റെ സഹായത്തോടെ ലഭ്യമായി. അത് പരിശോധിച്ച് വാഹനത്തിന്റെ ഉടമയെ കണ്ടെത്തി പോലീസ് സംഘം ചോദ്യം ചെയ്തു. അങ്ങനെയാണ് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട കൗമാരക്കാരനിലേക്ക് എത്തിയത്. തുടര്‍ന്ന് ഇയാളുടെ ഫോട്ടോ പെണ്‍കുട്ടിയെ കാണിച്ച് തിരിച്ചറിഞ്ഞ ശേഷം ബംഗളൂരുവിലേക്ക് പോലീസ് സംഘം നീങ്ങി. പോലീസിന്റെ നീക്കം മനസിലാക്കിയ ഇയാള്‍ നാട്ടിലെ സുരക്ഷിതകേന്ദ്രത്തിലേക്ക് കടന്നു. എന്നാല്‍ ട്രെയിനില്‍ യാത്ര തുടര്‍ന്ന ഇയാളെ പോലീസ് വാഹനത്തില്‍ പിന്തുടര്‍ന്നു. നാട്ടിലെ കൂട്ടുകാരുടെ സംരക്ഷണയില്‍ സുരക്ഷിതമായ ഒളിയിടത്തിലേക്ക് കടക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. എന്നാല്‍ ഈ നീക്കത്തിനിടയില്‍ പോലീസ് നാടകമായി ഇയാളെ കുടുക്കുകയായിരുന്നു.

Load More Related Articles

Check Also

ഗര്‍ഭിണി പശു വീണത് 30 അടി താഴ്ചയുളള സെപ്ടിക് ടാങ്ക് കുഴിയില്‍: ഫയര്‍ ഫോഴ്‌സ് മൂന്നു മണിക്കൂര്‍ കൊണ്ട് പുറത്തെടുത്തു: കുഴിയില്‍ വെള്ളം നിറച്ചുള്ള പരീക്ഷണം വിജയം കണ്ടു

പത്തനംതിട്ട: ഉപയോഗിക്കാതെ കിടന്ന ആഴമേറിയ സെപ്ടിക് ടാങ്കില്‍ വീണ ഗര്‍ഭിണിപ്പശുവിനെ മൂന്നു മ…