കോഴിക്ക് കാല്‍ രണ്ടല്ല, നാല്: അത്ഭുതം കൂറി ചിക്കന്‍ സെന്റര്‍ ഉടമ: മൂന്നു കാലന്‍ കോഴി മുന്‍പ് വന്നിട്ടുണ്ടെന്ന് വ്യാപാരി

0 second read
Comments Off on കോഴിക്ക് കാല്‍ രണ്ടല്ല, നാല്: അത്ഭുതം കൂറി ചിക്കന്‍ സെന്റര്‍ ഉടമ: മൂന്നു കാലന്‍ കോഴി മുന്‍പ് വന്നിട്ടുണ്ടെന്ന് വ്യാപാരി
0

റാന്നി : കോഴിക്കടയില്‍ വില്‍പനക്ക് കൊണ്ട് വന്ന കോഴിക്ക് നാല് കാല്‍ കണ്ടത് കൗതുകമായി. ബ്ലോക്കുപടിയില്‍ പ്രവര്‍ത്തിക്കുന്ന സജിയുടെ ഉടമസ്ഥതയിലുള്ള മാതാ ചിക്കന്‍ സെന്ററിലാണ് ഈ കൗതുക കോഴി എത്തിയത്. ഇന്നലെ രാവിലെ എരുമേലിയില്‍ നിന്ന് എത്തിയ ലോഡിലാണ് കോഴിയുണ്ടായിരുന്നത്. സാധാരണയുള്ള കാലിന് മുകളിലായി ഇരുവശത്തും രണ്ട് കാല് കൂടി പുറകിലേക്ക് വളര്‍ന്നിരിക്കുന്നു. കോഴി പൂര്‍ണ്ണ ആരോഗ്യത്തോട് ഇരിക്കുന്നു. 20 വര്‍ഷം മുന്‍പ് മൂന്ന് കാലുള്ള കോഴി വില്‍പനയ്ക്ക് വന്നിട്ടുണ്ടെന്ന് ഉടമ സജി പറഞ്ഞു. നാല് കാലുള്ള കോഴിയെ തല്‍ക്കാലം വില്‍ക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

 

Load More Related Articles
Load More By Veena
Load More In NEWS PLUS
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…