
കടമ്പനാട്: അഞ്ചു ദിവസം പഴക്കമുള്ള 65 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കനാല്‍ കലുങ്കിനു സമീപത്തെ ഓവിനുള്ളില്‍ നിന്നും കണ്ടെത്തി. കടമ്പനാട് മാഞ്ഞാലി അരയാലപുറം ഭാഗത്തെ കനാലിന് കുറുകെയുള്ള കലുങ്കിനു സമീപത്തെ വെള്ളം ഒഴുകി പോകാനുള്ള ഓവിനുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ദുര്‍ഗന്ധമുണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനാലാണ് മൃതദേഹം കണ്ടത്. ഞായറാഴ്ച വൈകിട്ട് അഞ്ചിനാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഏനാത്ത് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.