ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് കൂട്ടായ്മയിലെ എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സംഘം നിരണം വലിയ പള്ളി സന്ദര്‍ശിച്ചു

0 second read
0
0

നിരണം: ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് കൂട്ടായ്മയിലെ എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സംഘം നിരണം വലിയ പള്ളി സന്ദര്‍ശിച്ചു.എ ഡി 5ടല്‍ മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്ഥാപിതമായതാണ് നിരണം വലിയ പള്ളി എന്നാണ് വിശ്വസിക്കപ്പെടുന്നത്. യുവജന സംഘം പള്ളിയില്‍ സുക്ഷിച്ചിരിക്കുന്ന അമൂല്യ വസ്തുക്കളും കാലങ്ങളായി ലഭിച്ചിട്ടുള്ള അപൂര്‍വ വസ്തുക്കളും, താളിയോലകളും കണ്ടു മനസിലാക്കുകയും ചെയ്തു. 1259 ല്‍ പണിത മൂന്നാമത്തെ പള്ളിയുടെ കൊത്തുപണികള്‍ ആലേഖനം ചെയ്ത മദ്ബഹയുടെ മേക്കട്ടി, പിതാക്കന്മാര്‍ ഉപയോഗിച്ചിരുന്ന തക്‌സാകള്‍, സുറിയാനിയിലുള്ള കൈയെഴുത്തു പ്രതികള്‍ എന്നിവയും ഇവര്‍ കണ്ടു. എത്യോപ്യന്‍ മെത്രാപ്പോലീത്താമാര്‍ നിരണം പള്ളിയില്‍ എത്തിയപ്പോള്‍ ഉപയോഗിച്ചിരുന്ന കുരിശുകളും അമൂല്യ വസ്തുക്കളും കാണുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു.

തിങ്കളാഴ്ച രാവിലെ വിശുദ്ധ.കുര്‍ബാനയ്ക്കു ശേഷം എത്തിയ സന്ദര്‍ശക സംഘം എത്യോപ്യന്‍ ഭാഷയില്‍ ആരാധനാ ഗീതങ്ങള്‍ വാദ്യഘോഷങ്ങളോടെ പാടി. നാല് ദിവസത്തെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് ഇവര്‍ നിരണം പള്ളിയില്‍ എത്തിയത്. മലങ്കര സഭയുടെ ഇന്റര്‍ ചര്‍ച്ച് എക്യുമെനിക്കല്‍ വിഭാഗമാണ് സന്ദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭയും മലങ്കര ഓര്‍ത്തഡോക്‌സ് സഭയും തമ്മില്‍ സാംസ്‌കാരിക, വേദ ശാസ്ത്ര ബന്ധങ്ങള്‍ വളരെയേറെയുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് എട്ടംഗ യുവജന സംഘം പള്ളിയില്‍ എത്തിയത്. ഇടവക വികാരി ഫാ. ഷിബു തോമസ് ആമ്പല്ലൂര്‍, സഹവികാരി ഫാ. ജിതിന്‍ അലക്‌സ് മണപ്പുറം, ഫാ സക്കറിയ പനയ്ക്കമുറ്റം കോര്‍ എപ്പിസ്‌ക്കോപ്പ, ഫാ ജിയോ ജോസഫ്, ട്രസ്റ്റി മോഹന്‍ ജോര്‍ജ് മട്ടയ്ക്കല്‍, സെക്രട്ടറി തോമസ് ഫിലിപ്പ്, ജോര്‍ജ് തോമസ്, റെജി മാത്യു, മാധ്യമ വിഭാഗം കണ്‍വീനര്‍ ജിജു വൈക്കത്തുശ്ശേരി, ജിസന്‍ വര്‍ഗീസ്, ബാബു കടമ്പാട്ടുശ്ശേരി, നിരണം രാജന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. നിരണം പള്ളിയെ കുറിച്ചും അതിന്റെ ചരിത്രങ്ങളെ കുറിച്ചും ഫാ. സക്കറിയാ പനയ്ക്കാ മുറ്റം, ഇടവക സെക്രട്ടറി തോമസ് ഫിലിപ്പ് എന്നിവര്‍ സന്ദര്‍ശക സംഘത്തിന് വിവരിച്ച് നല്‍കി.

Load More Related Articles
Load More By Veena
Load More In KERALAM

Leave a Reply

Your email address will not be published. Required fields are marked *

Check Also

കുമ്പഴയിലെ ഹോട്ടലില്‍ യുവതിക്കൊപ്പം മുറിയെടുത്ത യുവാവ് തൂങ്ങി മരിച്ചനിലയില്‍

പത്തനംതിട്ട: കുമ്പഴയിലെ ലോഡ്ജില്‍ യുവതിക്കൊപ്പം മുറിയെടുത്ത യുവാവ് തൂങ്ങി മരിച്ച നിലയില്‍.…