മകള്‍ വിവാഹിതയാകുമ്പോള്‍ അച്ഛന്‍ തണുത്തു മരവിച്ച പെട്ടിയില്‍ നാട്ടിലേക്കുള്ള യാത്രയിലായിരുന്നു: മകളുടെ വിവാഹത്തലേന്ന് മരിച്ച പ്രവാസിയെ കുറിച്ച് അഷ്‌റഫ് താമരശേരി എഴുതിയപ്പോള്‍…

0 second read
Comments Off on മകള്‍ വിവാഹിതയാകുമ്പോള്‍ അച്ഛന്‍ തണുത്തു മരവിച്ച പെട്ടിയില്‍ നാട്ടിലേക്കുള്ള യാത്രയിലായിരുന്നു: മകളുടെ വിവാഹത്തലേന്ന് മരിച്ച പ്രവാസിയെ കുറിച്ച് അഷ്‌റഫ് താമരശേരി എഴുതിയപ്പോള്‍…
0

അജ്മാന്‍: കഴിഞ്ഞ ദിവസം ഗള്‍ഫില്‍നിന്ന് നാട്ടിലേക്കയച്ച ഒരു മൃതദേഹത്തെക്കുറിച്ച് സാമൂഹികപ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി പങ്കുവെച്ച വിവരങ്ങള്‍ കണ്ണീര്‍പൊഴിക്കാതെ ആര്‍ക്കും വായിക്കാനാവില്ല.

പ്രിയപ്പെട്ട മകളുടെ വിവാഹത്തിന്റെ രണ്ടുദിവസം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ട പിതാവിന്റേതായിരുന്നു ആ ശരീരം. വിവാഹത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെങ്കിലും പ്രാരബ്ധങ്ങള്‍ കാരണം അതിന് കഴിയാതെ ഗള്‍ഫിലെ ജോലിയില്‍ തുടരാന്‍ തീരുമാനിച്ചതായിരുന്നു അദ്ദേഹം. എന്നാല്‍, വിധിയുടെ തീരുമാനം മറ്റൊന്നായിരുന്നു.

പ്രിയപ്പെട്ട മകളുടെ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ കേട്ടറിഞ്ഞു. പൂതി മനസ്സില്‍ മറവു ചെയ്ത് തന്റെ ജോലിയില്‍ വ്യാപൃതനായി. മകളുടെ വിവാഹം നിശ്ചയിച്ച ദിവസം തന്നെ വളരെ ഭംഗിയായി സന്തോഷത്തോടെ നടന്നു. വിവാഹ മംഗള മുഹൂര്‍ത്തത്തില്‍ ഈ പ്രിയപ്പെട്ട പിതാവ് മോര്‍ച്ചറിയിലായിരുന്നു. തണുത്ത് വിറങ്ങലിച്ച് മോര്‍ച്ചറിയിലെ പെട്ടിയില്‍.

വിവാഹത്തിനു രണ്ട് ദിവസം മുന്‍പ് അതായത്, ഞായറാഴ്ച വിവാഹം നടക്കുമ്പോള്‍ വെള്ളിയാഴ്ച ഈ മനുഷ്യന്റെ അവസാന ശ്വാസം നിലച്ചു പോയി….. പ്രിയപ്പെട്ട മകളുടെ വിവാഹം നടക്കുന്ന അതിസന്തോഷം കൊണ്ടാണോ അതോ താന്‍ കാരണവരായി നടക്കുന്ന പ്രിയപ്പെട്ട മകളുടെ വിവാഹത്തില്‍ എല്ലാവരും പങ്കെടുക്കുമ്പോള്‍ തനിക്ക് പങ്കെടുക്കാന്‍ കഴിയാതെ പോയതില്‍ വിഷമിച്ചിട്ടാണോ എന്നറിയില്ല, പാവം പ്രവാസിയുടെ ഹൃദയം നിലച്ച് പോയി.

സന്തോഷത്തിന്റെ ആഹ്ലാദ നിമിഷങ്ങള്‍ കൊണ്ട് നിറയുന്ന വീട്ടിലേക്ക് മരണ വിവരം അറിയിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. വിവാഹം നിശ്ചിത സമയത്ത് വളരേ ഭംഗിയായി നടന്നു. മുഹൂര്‍ത്തത്തില്‍ സന്തോഷത്തിന്റെയോ സന്ദേഹത്തിന്റെയോ ഒരു തുള്ളി കണ്ണുനീര്‍ പോലും പൊഴിക്കാനാകാതെ അയാള്‍ നിശ്ചലമായി മോര്‍ച്ചറിയില്‍ വിശ്രമിക്കുകയായിരുന്നു.

അഷ്‌റഫ് താമരശ്ശേരിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

കഴിഞ്ഞ ദിവസം മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നാട്ടിലയക്കുന്ന നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുമ്‌ബോള്‍ ഒരാളുടെ ബന്ധപ്പെട്ടവര്‍ വല്ലാതെ സങ്കടപ്പെടുന്നത് കണ്ടാണ് ഞാന്‍ അയാളുടെ വിവരങ്ങള്‍ കൂടുതലായി തിരക്കിയത്. ഒരു സാധാരണ പ്രവാസി. എല്ലാവരെയും പോലെ പ്രയാസങ്ങളും പ്രതിസന്ധികളും തോളിലേറ്റി മരുഭൂമിയില്‍ ചോര നീരാക്കുന്ന പച്ചയായ മനുഷ്യന്‍. അദ്ദേഹത്തിന്റെ മകളുടെ വിവാഹമായിരുന്നു ഈ കഴിഞ്ഞ ഞായറാഴ്ച.

നാട്ടിലേക്ക് പോയി വിവാഹം കൂടാന്‍ നിലവിലെ സാഹചര്യങ്ങള്‍ അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. വിവാഹത്തിന് വേണ്ട സൗകര്യങ്ങള്‍ അദ്ദേഹം പരമാവധി ഒരുക്കിയിരുന്നു. സാഹചര്യങ്ങള്‍ ഒത്ത് വന്നാല്‍ എത്തിച്ചേരാം എന്ന് വാക്കും നല്‍കിയിരുന്നു. എന്ത് ചെയ്യാന്‍ കഴിയും, വിധി സാഹചര്യങ്ങള്‍ ഒരുക്കിയില്ല.

Load More Related Articles
Load More By chandni krishna
Load More In GULF
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …