പന്തളത്ത് ലോറി സ്‌കൂട്ടറില്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0 second read
Comments Off on പന്തളത്ത് ലോറി സ്‌കൂട്ടറില്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
0

പന്തളം: സ്‌കൂട്ടറിന് പിന്നില്‍ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. സ്‌കൂട്ടര്‍ ഓടിച്ച മകന്‍ അത്ഭുതകരമായ രക്ഷപ്പെട്ടു. പന്തളം, മുടയൂര്‍ക്കോണം ,തുണ്ടത്തില്‍ ബഥേല്‍ഭവനില്‍ ടി എം ശാമുവലിന്റെ ( പാപ്പച്ചന്‍) ഭാര്യ വത്സമ്മ (61) ആണ് മരിച്ചത്. മകന്‍ സാജനോടൊപ്പം പന്തളത്തേക്ക് സ്‌കൂട്ടറില്‍ വരുമ്പോള്‍ മുട്ടാര്‍ ജങ്ഷന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് 1 45 ന് ആയിരുന്നു അപകടം. പന്തളം ഭാഗത്തേക്ക് വരികയായിരുന്ന ലോറി സാജന്‍ ഓടിച്ചു വരികയായിരുന്ന സ്‌കൂട്ടറിലിടിക്കുകയായിരുന്നു. സ്‌കൂട്ടറിന്റെ പിന്നിലിരിക്കുകയായിരുന്ന അമ്മ വത്സമ്മ ഇടിയുടെ ആഘാതത്തില്‍ ലോറിക്ക് അടിയില്‍ അകപ്പെട്ടു. മറ്റു മക്കള്‍: സ്റ്റീഫന്‍
(ദുബൈ), സൗമ്യ (കുവൈറ്റ്). മരുമക്കള്‍: ലിജു, നൗഫിയ (ദുബൈ). പന്തളം പോലീസ് കേസെടുത്തു.

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…