കാറിലിടിച്ച് നിയന്ത്രണം വിട്ട് കുടിവെള്ളവുമായി വന്ന ലോറി മറിഞ്ഞു: രണ്ടു പേര്‍ക്ക് പരുക്ക്

0 second read
Comments Off on കാറിലിടിച്ച് നിയന്ത്രണം വിട്ട് കുടിവെള്ളവുമായി വന്ന ലോറി മറിഞ്ഞു: രണ്ടു പേര്‍ക്ക് പരുക്ക്
0

അടൂര്‍: കാറുമായി കൂട്ടിയിടിച്ച് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു.രണ്ട് പേര്‍ക്ക് പരുക്കേറ്റു. ലോറിയിലുണ്ടായിരുന്ന പുതുശ്ശേരിഭാഗം കിളിയറ കുന്നുംപുറത്ത് റിനു (42) കാറില്‍ യാത്ര ചെയ്തിരുന്ന കുളക്കട ദിനു ഭവനില്‍ ദിവ്യ (40) എന്നിവര്‍ക്കാണ് പരുക്കേറ്റത്. സ്വകാര്യ ആശുപ
ത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെ കെ.പി.റോഡില്‍ സെന്‍ട്രല്‍ ജംഗ്ഷന് കിഴക്കായിരുന്നു അപകടം. ഏഴംകുളം പഞ്ചായത്ത് പ്രദേശത്ത് വിതരണം ചെയ്യാനായി കുടിവെള്ളവുമായി പോയ ലോറിയും അടൂര്‍ ഭാഗത്തേക്ക് വന്ന കാറുമാണ് അപകടത്തില്‍ പെട്ടത്.ഇടിയുടെ ആഘാതത്തില്‍ ലോറി ഒരു വശത്തേക്ക് മറിഞ്ഞു.ഫയര്‍ ഫോഴ്‌സ് എത്തി റോഡിന് കുറുകെ കിടന്ന കാര്‍ വശത്തേക്ക് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…