
അടൂര്‍: ബൈപ്പാസില്‍ നിയന്ത്രണം വിട്ട ലോറി ഹോട്ടലിലേക്ക് ഇടിച്ചു കയറി.
നെല്ലിമൂട്ടിപ്പടി ട്രാഫിക് ഐലന്‍ഡിന് സമീപം ബൈപ്പാസിലാണ് നിയന്ത്രണം വിട്ട ലോറി ഒരു ഹോട്ടലിന്റെ മുന്നിലൂടെ പാഞ്ഞ് ബിവറേജസ് ഔട്ട്ലെറ്റിലേക്കുള്ള വഴിയുടെ മുകളിലൂടെ പാലവിളയില്‍ തരകന്‍സ് പാര്‍ക്കിലെ ഹോട്ടലിന്റെ മുന്നിലെ ഫാസ്റ്റ്ഫുഡ് സെന്ററിലേക്ക് ഇടിച്ച് കയറി നിന്നത്. ഇന്ന് പുലര്‍ച്ചെ നാലിനായിരുന്നു അപകടം. ആര്‍ക്കും പരുക്കില്ല. രാവിലെ ഒമ്പതോടെ ക്രെയിന്‍ ഉപയോഗിച്ച് ലോറി മാറ്റി. പെരുമ്പാവൂരില്‍ നിന്നും കടമ്പനാട് ഭാഗത്തേക്ക് പോയ കാലിവണ്ടിയാണ് അപകടത്തില്‍പ്പെട്ടത്.