കൈവരിയില്ലാത്ത സ്‌റ്റെയര്‍ മുറിയില്‍ കട്ടിലില്‍ കിടന്നയാള്‍ ഉറക്കത്തില്‍ ഹാള്‍ മുറിയിലേക്ക് വീണു മരിച്ചു

0 second read
Comments Off on കൈവരിയില്ലാത്ത സ്‌റ്റെയര്‍ മുറിയില്‍ കട്ടിലില്‍ കിടന്നയാള്‍ ഉറക്കത്തില്‍ ഹാള്‍ മുറിയിലേക്ക് വീണു മരിച്ചു
0

അടൂര്‍: കൈവരിയില്ലാത്ത സ്‌റ്റെയര്‍ മുറിയിലെ കട്ടിലില്‍ നിന്ന് ഹാളിലേക്ക് വീണയാള്‍ മരിച്ചു. ചൂരക്കോട് ബദാംമുക്ക് എളളുവിളയില്‍ വീട്ടില്‍ വിജയന്‍ (68) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. കൈവരിയില്ലാത്ത സ്‌റ്റെയര്‍ റൂമിലെ കട്ടിലില്‍ കിടന്ന് ഉറങ്ങുകയായിരുന്നു വിജയന്‍. ഇടയ്ക്ക് എങ്ങനെയോ താഴെ ഹാള്‍ മുറിയിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരപരുക്കുകളോടെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു. ഏനാത്ത് പോലീസ് മേല്‍നടപടി സ്വീകരിച്ചു.

 

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…