തട്ടിപ്പു കേസില്‍ റിമാന്‍ഡിലുള്ള തമിഴ്‌നാട്ടുകാരനെ മറ്റൊരു തട്ടിപ്പിന് ജയിലില്‍ ചെന്ന് അറസ്റ്റ് ചെയ്ത് തിരുവല്ല പോലീസ്: നാലു ലക്ഷം പോയത് തിരുവല്ലക്കാരന്‌

0 second read
Comments Off on തട്ടിപ്പു കേസില്‍ റിമാന്‍ഡിലുള്ള തമിഴ്‌നാട്ടുകാരനെ മറ്റൊരു തട്ടിപ്പിന് ജയിലില്‍ ചെന്ന് അറസ്റ്റ് ചെയ്ത് തിരുവല്ല പോലീസ്: നാലു ലക്ഷം പോയത് തിരുവല്ലക്കാരന്‌
0

തിരുവല്ല: ഹോങ്കോങ്ങില്‍ ജോലി വാഗ്ദാനം ചെയ്ത് നാലുലക്ഷം തട്ടിയ സംഭവത്തില്‍ മറ്റൊരു കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തമിഴ്‌നാട് സ്വദേശിയുടെ ഔപചാരിക അറസ്റ്റ് രേഖപ്പെടുത്തി തിരുവല്ല പോലീസ്

ചെന്നൈയിലെ ഫ്‌ളൈ ഡ്രീംലാന്‍ഡ് ട്രാവല്‍സ് എന്ന സ്ഥാപനം മുഖേന ഹോങ്കോങ്ങില്‍ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് നാലു ലക്ഷം തട്ടിയ കേസില്‍ തമിഴ്‌നാട് തിരുവള്ളൂര്‍ ജില്ലയില്‍ കക്കല്ലൂര്‍ ബൈപ്പാസില്‍ തമിഴ്‌നാട് ഹൗസിംഗ് ബോര്‍ഡ് നമ്പര്‍ 3230 വീട്ടില്‍ വി എസ് ആദം(39) എന്നയാളെയാണ് കോടതിയുടെ അനുമതിയോടെ അറസ്റ്റ് ചെയ്തത്.

കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിന് സമീപം ചാരുംമൂട്ടില്‍ വീട്ടില്‍ സതീഷ് ആണ് കബളിപ്പിക്കപ്പെട്ടത്. പ്രതിക്ക് പങ്കാളിത്തമുള്ള ചെന്നൈയിലെ സ്ഥാപനം മുഖേന ഹോങ്കോങ്ങില്‍ പാക്കിംഗ് കമ്പനിയില്‍ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് രണ്ടുതവണയായി നാലു ലക്ഷം രൂപ ചെന്നൈ സിറ്റി യൂണിയന്‍ ബാങ്കിലെ അക്കൗണ്ടിലേക്ക് കൈമാറിയെടുത്തത്. കഴിഞ്ഞമാസം 24 നാണ് സതീഷ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച തിരുവല്ല പോലീസിന് പ്രതിക്ക് കോയിപ്രം, കീഴ്‌വായ്പ്പൂര്‍, ആലുവ പോലീസ് സ്‌റ്റേഷനുകളില്‍ സമാനരീതിയിലുള്ള തട്ടിപ്പിന് കേസുകള്‍ ഉണ്ടെന്ന് വെളിപ്പെട്ടിരുന്നു. കീഴ്‌വായ്പ്പൂര്‍ പോലീസ് അവിടെ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്ന കേസില്‍ കഴിഞ്ഞ അഞ്ചിന് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. തിരുവല്ല പോലീസ് അപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജയിലിലെത്തി അറസ്റ്റ് ചെയ്തു. പണമിടപാട് സംബന്ധിച്ചും മറ്റുമുള്ള രേഖകള്‍ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം വിശദമായ അന്വേഷണം നടന്നുവരികയാണ്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കോന്നിയില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പത്തനംതിട്ട: കോന്നി പൂങ്കാവില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികള…