
വണ്ടന്മേട്: ഒന്‍പത് വയസുകാരനെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. നെയ്യാറ്റിന്‍കര അമ്പലത്തിന്‍കാലാ മരുതുംകുഴി ഏപില്‍ ഹൗസില്‍ ജി. പ്രദീപ് കുമാര്‍ (54) ആണ് വണ്ടന്മേട് പൊലീസിന്റെ പിടിയിലായത്. നിര്‍മ്മാണ ജോലിക്കായി എത്തിയ ഇയാള്‍ കുട്ടിയുടെ വീടിന് സമീപമാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.
കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പലയിടങ്ങളിലും അന്വേഷിക്കുന്നതിനിടയില്‍ പ്രദീപിന്റെ താമസ സ്ഥലത്തുമെത്തി.ഈ സമയം വീടിനുള്ളില്‍ കുട്ടി കരഞ്ഞുകൊണ്ടിരിക്കുന്നത് കണ്ട് ബന്ധുകള്‍ കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തായത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.കുട്ടിക്ക് ഐസ്‌ക്രീം വാങ്ങി നല്‍കി വശത്താക്കിയാണ് പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു.
എസ്എച്ച്.ഒ ഷൈന്‍ കുമാര്‍, എസ്.ഐമാരായ എബി പി മാത്യു,എസ്. ഐ മഹേഷ്, സിവില്‍ പൊലീസ് ഓഫീസറുമായ യൂനസ്,ജയ്‌മോന്‍, ഫൈസല്‍,രാജേഷ് മോന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്.പ്രതിയെ നെടുങ്കണ്ടം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.