അടൂര്‍ മേലൂട് മൂന്നംഗ സംഘം വീടു കയറി ആക്രമിച്ചു: യുവാവിന് ഗുരുതരപരുക്ക്

0 second read
Comments Off on അടൂര്‍ മേലൂട് മൂന്നംഗ സംഘം വീടു കയറി ആക്രമിച്ചു: യുവാവിന് ഗുരുതരപരുക്ക്
0

അടൂര്‍: യുവതിയെ ചീത്ത വിളിച്ചത് ചോദ്യം ചെയ്ത ഭര്‍ത്താവിന്റെ സഹോദരനെ ലക്ഷ്യമിട്ട് വീടു കയറി ആക്രമണം. മര്‍ദനത്തില്‍ യുവാവിന് ഗുരുതരപരുക്ക്. മൂന്നു പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. മേലൂട്‌സജീവ് ഭവനത്തില്‍ വിനീഷ് (26), സഹോദരന്‍ നന്ദു (25) എന്നിവരെയാണ് മര്‍ദിച്ചത്. വീടും കാറുംഅടിച്ചു തകര്‍ത്തു.

ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. ഒരു ബുള്ളറ്റില്‍ വന്ന വിനോദ്, അജിത്ത്, രഞ്ജിത്ത് എന്നിവര്‍ വീട്ടില്‍ എത്തുകയും കമ്പിവടിയും നെഞ്ചക്കും ഉപയോഗിച്ച് വിനീഷിനെ മര്‍ദിക്കുകയുമായിരുന്നു. മര്‍ദനമേറ്റ് അവശനിലയിലായ വിനീഷിനെ വീടിന് വെളിയിലേക്ക് തൂക്കി എറിഞ്ഞു. വീടിന്റെ ജനാല ചില്ലകളും മുറ്റത്ത് കിടന്ന മാരുതി ആള്‍ട്ടോ കാറും അടിച്ചു തകര്‍ത്തു. ഇത് തടയാന്‍ ശ്രമിച്ച സഹോദരന്‍ നന്ദുവിനെയും അക്രമി സംഘം ആക്രമിച്ചു.

പരുക്കേറ്റ വിനീഷിനെയും കൊണ്ട് ആശുപത്രിയിലേക്ക് പോകും വഴി കാര്‍ തടഞ്ഞ് വീണ്ടും അടിച്ചു പൊട്ടിച്ചു. ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെ നന്ദുവിന്റെ ഭാര്യ സോനയെ വിനോദ്, അജിത്ത്,രഞ്ജിത്ത് എന്നിവര്‍ ചീത്ത വിളിച്ചതു ചോദ്യം ചെയ്തതിലുള്ള വിരോധത്തെ തുടര്‍ന്നാണ് അക്രമമെന്ന് പറയുന്നു.

മര്‍ദനമേറ്റവരെ അടൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ഇവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അടൂര്‍ പോലീസ് മേല്‍നടപടി സ്വീകരിച്ചു.

 

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…