
തിരുവല്ല: അനധികൃതമായി എം സാന്‍ഡ് കടത്തിയ ടിപ്പര്‍ ലോറി പുളിക്കീഴ് പോലീസ് പിടികൂടി. തിരുവല്ല -അമ്പലപ്പുഴ റോഡില്‍ വാഹന പരിശോധനയ്ക്കിടെ നെടുമ്പ്രം മണക്ക് ആശുപത്രിക്ക് സമീപം എസ് ഐ കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ലോറി പിടികൂടിയത്. ടിപ്പര്‍ ഓടിച്ച ആലപ്പുഴ എണ്ണക്കാട് ബുധനൂര്‍ കടമ്പൂര്‍ തൃപ്പിലിത്തറ വീട്ടില്‍ ഉണ്ണികൃഷ്ണനെ ചോദ്യം ചെയ്തപ്പോള്‍ എം സാന്‍ഡ് കൊണ്ടുപോകാനുള്ള നിയമപരമായ പാസ്സോ അനുമതി പത്രമോ കൈവശം ഇല്ലായിരുന്നു. തുടര്‍ന്ന് ലോറി പോലീസ് സേ്റ്റഷനിലേക്ക് മാറ്റി. പിന്നീട് അനന്തര നടപടികള്‍ക്കായി ജിയോളജി വകുപ്പിന് കൈമാറി. എസ് ഐക്കൊപ്പം സി പി ഓ ജേക്കബ് പോലീസ് നടപടികളില്‍ പങ്കെടുത്തു.