വീട്ടമ്മയുടെയും ഭര്‍ത്താവിന്റെയും പേരില്‍ വായ്പയെടുത്ത് വാങ്ങിയ വാഹനം പണയം വച്ചു: പണയം സ്വീകരിച്ചയാള്‍ മറിച്ചു വിറ്റു: രണ്ടു പ്രതികളും അറസ്റ്റില്‍

0 second read
0
0

പന്തളം: ചോളമണ്ഡലം ഫിനാന്‍സില്‍ നിന്നും വീട്ടമ്മയുടെയും ഭര്‍ത്താവിന്റെയും പേരില്‍ വായ്പയെടുപ്പിച്ച് കാര്‍ വാങ്ങിയ ശേഷം അത് പണയം വച്ച് മുങ്ങുകയും പണയമായി വാങ്ങിയ വാഹനം വി്റ്റ് പണം സമ്പാദിക്കുകയും ചെയ്ത കേസില്‍ രണ്ട് പ്രതികളെ പോലീസ് പിടികൂടി. ആലപ്പുഴ വെണ്മണി കഞ്ഞിക്കുഴി കക്കട രാജേഷ് ഭവനം വീട്ടില്‍ രതീഷ് കുമാര്‍ (41), ചങ്ങനാശ്ശേരി ശാന്തിപുരം ആര്യന്‍കാല പുതുപ്പറമ്പില്‍ കറുകച്ചാല്‍ കണ്ണന്‍ എന്ന് വിളിക്കുന്ന ജെയ്ത്ത് (30)എന്നിവരാണ് അറസ്റ്റിലായത്. കൊട്ടാരക്കര ചക്കുവരക്കല്‍ സ്വദേശിയായ രതീഷ് കേസിന് ശേഷം സ്ഥലം വിട്ട് മാറിത്താമസിക്കുകയായിരുന്നു.

2020 ജൂണ്‍ 18 നാണ് സംഭവം. പന്തളം മങ്ങാരം സ്വദേശിനിയുടെയും ഭര്‍ത്താവിന്റെയും പേരില്‍ 38 തവണകളായി തിരിച്ചടച്ചുകൊള്ളാം എന്ന വ്യവസ്ഥയില്‍ 2,98, 29 രൂപ ലോണ്‍ എടുപ്പിച്ച ഒന്നാം പ്രതി രതീഷ്, സ്വന്തം ആവശ്യത്തിനായി കാര്‍ വാങ്ങിയശേഷം വായ്പ്പത്തുക തിരിച്ചടയ്ക്കാതെ വിശ്വാസവഞ്ചന കാട്ടുകയായിരുന്നു. എസ് ഐ കെ ബി അജിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോലീസ് ഇന്‍സ്പെക്ടര്‍ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്. മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തുവച്ച രതീഷ് , ഇടയ്ക്ക് ഓണ്‍ ആക്കിയപ്പോള്‍ കിട്ടിയ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് പോലീസ് സംഘം ഇയാളെ കണ്ടെത്തിയത്.. പോലീസിന്റെ സാന്നിധ്യം മനസ്സിലാക്കിയപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ഓടിച്ചിട്ട് തോട്ടത്തില്‍ നിന്ന് ശ്രമകരമായി പിടികൂടുകയായിരുന്നു.

കാര്‍ രതീഷ് 80,000 രൂപയ്ക്ക് ജെയ്ത്തിന് പണയം വച്ചു, ഇയാള്‍ പിന്നീട് മറിച്ചു വില്‍ക്കുകയായിരുന്നു. രതീഷിന്റെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ജെയ്ത്തിനെ ചങ്ങനാശ്ശേരിയില്‍ നിന്നും പിടികൂടി . വണ്ടി കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. സംഘത്തില്‍ എസ് ഐ മാരായ കെ ബി അജി, മനോജ് കുമാര്‍, പോലീസുദ്യോഗസ്ഥരായ അന്‍വര്‍ഷ എസ്. കെ അമീഷ്, ജലജ എന്നിവരാണ് ഉണ്ടായിരുന്നത്.

 

Load More Related Articles
Load More By Veena
Load More In CRIME

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊടുമണില്‍ നിന്ന് കാണാതായ ഓട്ടോഡ്രൈവര്‍ പട്ടാഴിയില്‍ കല്ലടയാറ്റില്‍ മരിച്ച നിലയില്‍

കൊടുമണ്‍: ചിരണിക്കല്‍ നിന്ന് കാണാതായ ഓട്ടോ ഡ്രൈവറെ പട്ടാഴി കടുവാത്തോട് ഭാഗത്ത് കല്ലട ആറ്റി…