പത്തനംതിട്ട: ഗവിയില്‍ കെഎഫ്ഡിസിയുടെ ഏലത്തോട്ടത്തില്‍ കഴപുഴകിയ മരത്തിന് അടിയില്‍പ്പെട്ട് തൊഴിലാളി സ്്ത്രീ മരിച്ചു. മീനാര്‍ കോളനി നിവാസി ആനന്ദകുമാരി(45)യാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഏലത്തോട്ടത്തില്‍ വളമിടുന്നതിനിടെയാണ് അപകടം. ആനന്ദകുമാരിയടക്കം 12 പേരാണ് ഏലത്തോട്ടത്തില്‍ വളം ഇട്ടു കൊണ്ടിരുന്നത്. ഇവര്‍ക്കിടയിലേക്ക് മരം കടപുഴകുകയായിരുന്നു. മരം വീഴുന്നത് കണ്ട് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന വാച്ചര്‍ ഓടി മാറാന്‍ വിളിച്ചു പറഞ്ഞു. മറ്റ് തൊഴിലാളികള്‍ക്കൊപ്പം ഓടി മാറുന്നതിനിടെ മരത്തിന്റെ വേരില്‍ത്തട്ടി ആനന്ദകുമാരി വീണു. നിലത്തു വീണു കിടന്ന ആനന്ദകുമാരിക്ക് മുകളിലേക്ക് മരം വീഴുകയും ശിഖരം തട്ടി തല്‍ക്ഷണം മരിക്കുകയുമായിരുന്നു.
തുടര്‍ന്ന് വള്ളക്കടവ് ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ നേതൃത്വത്തില്‍ മൃതദേഹം വണ്ടിപ്പെരിയാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. മൃതദേഹം ഇവിടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവം നടന്നത് ആങ്ങമുഴി സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ പോലീസ് എത്തി പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലാണ് ഗവി കെഎഫ്ഡിസിയുടെ ഏലത്തോട്ടം.