
പത്തനംതിട്ട: തിരുവോണ നാളില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് യുവാവ് മരിച്ചു. ചെന്നീര്‍ക്കര പുല്ലാമല തുണ്ടുതെക്കേ മുരുപ്പേതില് രഞ്ജിത്തിന്റെ മകന് സൂരജ് (18) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. ഇദ്ദേഹം കിണറ്റില്‍ ചാടിയതാണെന്നും വീണതാണെന്നും പറയുന്നുണ്ട്. പത്തനംതിട്ടയില്‍ നിന്ന് അഗ്നിശമന സേനാംഗങ്ങള്‍ എത്തി മൃതദേഹം പുറത്തെടുത്ത് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.