
നെടുങ്കണ്ടം: ഡ്രൈഡേ ദിനത്തിൽ അനധികൃത മദ്യ വില്പന നടത്തിയ യുവാവ് അറസ്റ്റിൽ. പാമ്പാടുംപാറ പുതുപ്പറമ്പിൽ അരുൺ കുമാർ(36) നെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.ഇയാളുടെ വീട് കേന്ദ്രീകരിച്ച് മദ്യ വ്യാപാരം നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
പരിശോധനയിൽ ഇയാളുടെ വീടിനുള്ളിൽ വില്പനയ്ക്കായി സൂക്ഷിച്ച പത്ത് ലിറ്റര്‍ മദ്യവും കണ്ടെടുത്തു.ഓട്ടോ റിക്ഷ ഡ്രൈവറായ ഇയാൾ പാമ്പാടുംപാറയിലും പരിസര പ്രദേശങ്ങളിലുമായി അമിത വിലയ്ക്ക് ഓട്ടോ റിക്ഷയിൽ മദ്യ വില്‍പന നടത്തി വന്നിരുന്നു. പിടിയിലായ പ്രതിയെ നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
റെയ്ഡിൽ നെടുങ്കണ്ടം എക്സൈസ് ഇൻസ്പെക്ടർ പി.ജി രാധാകൃഷ്ണന്റെ നേതൃത്വത്തിൽ പ്രിവന്റിവ് ഓഫീസർ ഗ്രേഡ് ജോഷി വി ജെ , സിവിൽ എക്സൈസ് ഓഫീസർമാരായ പ്രഫുൽ ജോസ്, അരുൺ ശശി,ഉടുമ്പൻചോല എക്സൈസ് റേഞ്ച് ഓഫീസിലെ വനിത സിവിൽ എക്സൈസ് ഓഫീസർ അശ്വതി വി എന്നിവർ പങ്കെടുത്തു.