കൊലക്കേസില്‍ പരോളില്‍ ഇറങ്ങിയ യുവാവ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

0 second read
Comments Off on കൊലക്കേസില്‍ പരോളില്‍ ഇറങ്ങിയ യുവാവ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍
0

അടൂര്‍: കൊലപാതക കേസില്‍ പരോളിലിറങ്ങിയ യുവാവിനെ വീടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഏഴംകുളം പുതുമല പാറയില്‍ മേലേതില്‍ മനോജ്(39) നെയാണ് ശനിയാഴ്ച വൈകിട്ട് വീടിനുള്ളിലെ കിടപ്പു മുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ചയായിരുന്നു പരോള്‍ കഴിഞ്ഞ് തിരികെ പോകേണ്ടിയിരുന്നത്. 2016ല്‍ പീതാംബരന്‍ എന്നയാളെ കൊലപ്പെടുത്തിയ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു ഇയാള്‍. ഓണത്തിനോടനുബന്ധിച്ചാണ് മനോജ് പരോളില്‍ ഇറങ്ങിയത്. ഭാര്യ: സുമി.മകള്‍: പൂജ

Load More Related Articles
Comments are closed.

Check Also

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: മലയാലപ്പുഴ പോലീസ് പ്രതിയെ കോന്നി പയ്യനാമണിലെ ഭാര്യ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു

പത്തനംതിട്ട: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ച്  ഗര്‍ഭിണിയാക്കിയ ക…