
ഇടുക്കി: മൊത്ത വിതരണത്തിനായി എത്തിച്ച 1.200 കിലോഗ്രാം ഉണക്ക കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കോട്ടയം ഭരണങ്ങാനം പ്രവിത്താനം ഒരപുഴിക്കല്‍ അനിറ്റി (21) നെയാണ് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.
കോട്ടയം, ഇടുക്കി ജില്ലകളില്‍ ഏതാനും നാളുകളായി ചെറുകിട കച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിച്ച് നല്കുന്നയാളാണ് അനറ്റ്. രഹസ്യ വിവരത്തെ തുടര്‍ന്ന് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു.തൊടുപുഴ ഒറ്റല്ലൂര്‍ ചക്കിയളളുംമല ക്ഷേത്രത്തിന് സമീപം ഇയാളെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ വഹാബിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.സി നെബു,ഷാജി ജെയിംസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ആര്‍. കണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. തൊടുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.