പ്രണയ മനസുകളില്‍ പൂവിരിയുമ്പോള്‍…

4 second read
Comments Off on പ്രണയ മനസുകളില്‍ പൂവിരിയുമ്പോള്‍…
0

സജീവ് മണക്കാട്ടുപുഴ

ഇഷ്ടമുള്ളവരോടും ഉറ്റവരോടും എന്നും സ്നേഹമായിരിക്കേണ്ടതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ, സ്നേഹിക്കാൻ പ്രത്യേകിച്ചൊരു ദിനത്തിന്റെ ആവശ്യവുമില്ല.
എങ്കിലും, പങ്കാളികളായി ജീവിക്കുന്ന ഏവരും, പിന്നെ പ്രണയികളും സ്നേഹവും പ്രണയവും പങ്കുവയ്ക്കുന്നതോടൊപ്പം, പരസ്പരം സമ്മാനങ്ങളും ഗ്രീറ്റിംഗ് കാർഡുകളും പൂക്കളും ചോക്ലേറ്റുകളുമൊക്ക കൈമാറുന്ന ഒരു സവിശേഷ ദിനം,

ഫെബ്രുവരി 14
വാലെന്റൈൻസ് ദിനം.

വിശുദ്ധ വാലന്റയിന്റെ പേരിലൊരു സ്മരണദിനം, അങ്ങനെ, ഒന്നല്ല മൂന്ന് വലന്റൈൻസ് ജീവിച്ചിരുന്നതായി ഐതിഹ്യം ! അവർ മൂവരും കൊല്ലപ്പെടുകയായിരുന്നുവെന്നും പറയപ്പെടുന്നു!! റോമൻ ജനതയുടെ Lupercalia എന്ന ആഘോഷവുമായി ബന്ധമുണ്ട് വാലന്റൈൻസ് ദിനത്തിന് എന്നൊരു വിശ്വാസം നിലനിൽക്കുന്നു.
ചിലർ പറയുന്നത് വിശുദ്ധ വാലന്റയിന്റെ മരണ വാർഷികദിനമാണ് ഫെബ്രുവരി 14 എന്നാണ്, AD 270 ഇതേ ദിവസമാണത്രേ അദ്ദേഹം മരണപ്പെട്ടത് ( കൊല്ലപ്പെട്ടത് ).
മറ്റുചിലരാകട്ടെ, Lupercalia അവധിദിനത്തെ ക്രിസ്തുമതവുമായി ചേർത്തുപറയാനുള്ള ശ്രമത്തിന്റെ ഭാഗമായി വാലന്റൈൻസ് ദിനാചരണത്തെ കാണുന്നു.
കൃഷിയുടെ ദൈവമായി റോമൻ ജനത കരുതുന്ന ഫൗനുസ് നെ ആരാധിക്കാനുള്ള അവസരമായി Lupercalia ആഘോഷത്തെ അവർ കാണുന്നുണ്ട്.അതുപോലെ റോമൻ സ്ഥാപകരായ Romulus, Remus എന്നിവർക്കുള്ള സമർപ്പണം കൂടിയാണത്രേ ഈ ആഘോഷം.
ഒരു പെട്ടിയിൽ എഴുതിയിടപ്പെട്ട സ്ത്രീകളുടെ പേരുകൾ അടങ്ങിയ പേപ്പർ തുണ്ടുകൾ പുരുഷന്മാർ എടുക്കും, അങ്ങനെ എടുക്കപ്പെടുന്ന പെണ്ണുങ്ങളെ ആണുങ്ങൾ സ്വീകരിക്കും, ചിലർ പരസ്പരം വിവാഹിതരാവുകയും ചെയ്യും. വിചിത്രമായ ആചാരം, അല്ലേ?
വിശുദ്ധ വാലന്റൈൻ നെ ഓർക്കാനും ഈ അവധിദിനം റോമാക്കാർ മാറ്റിവയ്ക്കുമെന്നും പറയപ്പെടുന്നു.
എന്തായാലും വാലന്റൈനെ ചുറ്റിപ്പറ്റിയുള്ള ഐതിഹ്യങ്ങളും ഊഹാപോഹങ്ങളും അവിടെ നിൽക്കട്ടെ, ഏതു പ്രായത്തിലുള്ള പങ്കാളികളും പരസ്പരം സ്നേഹവും പ്രണയവും പങ്കുവച്ചും, സമ്മാനങ്ങളും മറ്റും കൈമാറിയും ജീവിക്കുന്നതിന് വലന്റൈൻസ് ദിനാചരണം ഹേതുവാകുന്നുവെങ്കിൽ, പ്രണയിക്കുന്ന മനസ്സുകൾക്കൊപ്പം നമുക്കും ചേരാം.പങ്കാളികൾ പരസ്പരം എന്നും പ്രണയിക്കട്ടെ, അവിടെ സ്നേഹം പൂത്തുലയട്ടെ, പ്രണയത്തിൻ പനിനീർപുഷ്പങ്ങൾ വിടർന്ന് പരിലസിക്കട്ടെ. സ്നേഹം ആത്മാർത്ഥമെങ്കിൽ മരണം വരെയല്ല, അതിന് ശേഷവും പ്രണയിക്കാനാവും. പ്രായമൊന്നും പ്രശ്നമേയല്ല. പ്രാണപ്രേയസി മുംതാസിനായി പ്രണയകുടീരം തീർത്ത ഷാജഹാനെപ്പോലെ, ലൈലാ മജ്നുവിനെ പോലെ ആദവും ഹവ്വയും പോലെ പ്രണയികൾക്ക് മാതൃകയാക്കാൻ ഒരുപാട് ജോടികൾ. പ്രണയത്തിന്റെ മയിൽപ്പീലിത്തുണ്ടുകൾ മനസ്സുകളിൽ വിരിയട്ടെ.

Load More Related Articles
Load More By chandni krishna
Load More In NEWS PLUS
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …