
പന്തളം: എംസി റോഡില്‍ കുരമ്പാലയില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ക്ക് ഗുരുതരപരുക്ക്. ഇടപ്പോണ്‍ സ്വദേശികളായ സന്ദീപ്, വിഷ്ണു എന്നിവര്‍ക്കാണ് പരുക്ക്. ഞായര്‍ രാവിലെ ആറേമുക്കാലോടെയാണ് അപകടം.
പന്തളത്ത് നിന്നും അടൂരിലേക്ക് വന്ന ബസും എതിര്‍ ദിശയില്‍ പോയ മാരുതി സ്വിഫ്ട് കാറും കൂട്ടിയിടിക്കുകയായിരുന്നു. കാറിനുള്ളില്‍ കുടുങ്ങിപ്പോയ യാത്രക്കാരെ ഫയര്‍ ഫോഴ്‌സ് എത്തി വെട്ടിപ്പൊളിച്ച് വെളിയില്‍ ഇറക്കുകയായിരുന്നു. രണ്ടു പേരുടെയും നില ഗുരുതരമാണെന്നറിയുന്നു.