മദ്യം കാണിച്ച് വിളിച്ചപ്പോള്‍ മുന്‍വിരോധം മറന്നു: രണ്ടെണ്ണം അകത്ത് ചെന്നപ്പോള്‍ തനിനിറം പുറത്തു കാണിച്ചു: യുവാക്കളെ വെട്ടിവീഴ്ത്തിയ കേസില്‍ റൗഡി അറസ്റ്റില്‍

0 second read
Comments Off on മദ്യം കാണിച്ച് വിളിച്ചപ്പോള്‍ മുന്‍വിരോധം മറന്നു: രണ്ടെണ്ണം അകത്ത് ചെന്നപ്പോള്‍ തനിനിറം പുറത്തു കാണിച്ചു: യുവാക്കളെ വെട്ടിവീഴ്ത്തിയ കേസില്‍ റൗഡി അറസ്റ്റില്‍
0

കൊടുമണ്‍: ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ മുന്‍വിരോധം മനസില്‍ നുരഞ്ഞു പൊന്തി. യുവാവിനെയും തടയാന്‍ ശ്രമിച്ച സുഹൃത്തിനെയും മാരകമായി വെട്ടിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതിയെ കൊടുമണ്‍ പോലീസ് അറസ്റ്റ് ചെയ്തു.

പന്തളം തെക്കേക്കര തട്ടയില്‍ പറപ്പെട്ടി കുറ്റിയില്‍ അനു (32)വാണ് അറസ്റ്റിലായത്. മങ്കുഴി ശ്രീവിഹാര്‍ വീട്ടില്‍ ശ്രീകാന്ത്(40), സുഹൃത്ത് ജയ്‌സണ്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. കഴിഞ്ഞ ചൊവ്വാഴ്ച്ച ഉച്ചക്ക് 12.30 ന് പറപ്പെട്ടിയിലെ അനുവിന്റെ വീടിന്റെ അടുക്കള ഭാഗത്തു വച്ചാണ് ആക്രമണം. ശ്രീകാന്തിന് തലക്കും ജയ്‌സന് വലതു കൈവിരലിനും വാരിയെല്ലിനുമാണ് വെട്ടേറ്റത്. അനുവിനെ തടയാന്‍ ശ്രമിച്ചപ്പോഴാണ് ജയ്‌സന് വെട്ടു കൊണ്ടത്.

വെള്ളിയാഴ്ച രാത്രി 11 ന് കടമ്പനാട് ആനമുക്കില്‍ നിന്നുമാണ് അനുവിനെ കസ്റ്റഡിയിലെടുത്തത്. അനു കൊടുമണ്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് ദേഹോപദ്രവ കേസുകളില്‍ പ്രതിയും റൗഡി ഹിസ്റ്ററി ഷീറ്റില്‍ ഉള്‍പ്പെട്ടയാളും, 107 സി ആര്‍ പി സി പ്രകാരമുള്ള നിയമനടപടികള്‍ക്ക് വിധേയനായിട്ടുള്ളയാളുമാണ്.

അടൂര്‍ ഡിവൈ.എസ്.പി ആര്‍. ജയരാജിന്റെ മേല്‍നോട്ടത്തിലാണ് കേസിന്റെ അന്വേഷണം നടക്കുന്നത്. കൊടുമണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വി എസ് പ്രവീണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എസ്.സി.പി.ഓ
ശിവപ്രസാദ്, സി.പി.ഓമാരായ സച്ചിന്‍, അജിത് കുമാര്‍, സുനില്‍ കുമാര്‍, രതീഷ് എന്നിവരാണ് ഉള്ളത്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

അടൂര്‍: ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചൂരക്കോട് ഇടപ്പാലവിളക്കിഴക്ക…