പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 23 വര്‍ഷം കഠിനതടവും 1.10 ലക്ഷം പിഴയും

0 second read
Comments Off on പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 23 വര്‍ഷം കഠിനതടവും 1.10 ലക്ഷം പിഴയും
0

അടൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 23 വര്‍ഷം കഠിനതടവും 1.10 ലക്ഷം പിഴയും വിധിച്ച് പോക്‌സോ കോടതി. കൊട്ടാരക്കര കടയ്ക്കല്‍ അയിരക്കുഴി പാലക്കല്‍ പ്ലാവിള പുത്തന്‍ വീട്ടില്‍ പ്രശാന്തിനെ(36)യാണ് അതിവേഗ സ്‌പെഷ്യല്‍ ജഡ്ജ് ടി. മഞ്ജിത്ത് കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഏഴുമാസം കൂടി അധിക കഠിന തടവും അനുഭവിക്കണം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം ചെയ്ത് വീട്ടില്‍ നിന്നും കടത്തിക്കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. 2016 ലാണ് സംഭവം. ഒളിവില്‍ പോയ പ്രതിയെ കഴിഞ്ഞ വര്‍ഷം എറണാകുളത്തു നിന്നും പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരവും പോക്‌സോ ആക്ട് പ്രകാരവും പ്രതി കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സ്മിത ജോണ്‍ ഹാജരായി.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…