ഇടുക്കി: മദ്യലഹരിയില്‍ അതിഥി തൊഴിലാളിയെ മര്‍ദിച്ച് പണം തട്ടാനും മദ്യപാനത്തിന് പണം കണ്ടെത്താന്‍ ലോഡ്ജുകളില്‍ കയറി പരിശോധന നടത്തുകയും ചെയ്ത നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.
നെടുങ്കണ്ടം പച്ചടി സ്വദേശികളായ പള്ളിക്കടവില്‍ അനൂപ്, പുല്‍പ്പാറ പുത്തന്‍ വീട്ടില്‍ സവിന്‍, തെക്കേപറമ്പില്‍ മഹേഷ്, ആറാട്ടുചാണില്‍ ആഷിന്‍ എന്നിവരാണ് പിടിയിലായത്. കുമളിയിലെ ബാറില്‍ കയറി മദ്യപിച്ച ശേഷം പുറത്തിറങ്ങിയപ്പോള്‍ സമീപത്തെ മത്സ്യ വ്യാപാര സ്ഥാപനത്തിലെ തൊഴിലാളി ബിയറുമായി വരുന്നത് പ്രതികള്‍ കണ്ടു. ബിയര്‍ തങ്ങള്‍ക്ക് നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. തൊഴിലാളി ഇതിനു വഴങ്ങാതെ കടയിലേക്ക് കയറിപ്പോയി.
പിന്നാലെയെത്തിയ നാലംഗ സംഘം തൊഴിലാളിയെ കടക്കുള്ളിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് മദ്യപിക്കാന്‍ പണം കണ്ടെത്താന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കുമളിയിലെ ലോഡ്ജില്‍ കയറി വാടകയ്ക്ക് താമസിക്കുന്നവരുടെ മുറികളില്‍ പരിശോധന നടത്തി. 1250 രൂപ ഒരാളുടെ ബാഗില്‍ നിന്നും എടുക്കുകയും ചെയ്തു.
പുറത്തു പറഞ്ഞാല്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ലോഡ്ജില്‍ നിന്ന് കടന്നു കളയുകയായിരുന്നു.മത്സ്യ വ്യാപാര സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയപ്പോഴാണ് എക്‌സൈസ് ഉദ്യോഗസ്ഥരെന്ന പേരില്‍ നാലുപേര്‍ ലോഡ്ജില്‍ അക്രമം നടത്തിയ കാര്യം പുറത്തറിയുന്നത്.
തുടര്‍ന്ന് കുമളി ഒന്നാംമൈലിലെ കടകളില്‍ ജോലി ചെയ്തിരുന്ന ഇവരെ പിടികൂടുകയായിരുന്നു. കുമളി എസ്.എച്ച്.ഒ ജോബിന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.