ഏഴംകുഴം: പഞ്ചായത്ത് പ്രൈമറി ഹെല്‍ത്ത് സെന്ററിന് കീഴിലുള്ള തൊടുവക്കാട് കുടുംബക്ഷേമ ഉപകേന്ദ്രം ഒന്നാം വാര്‍ഡിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരേ തൊടുവക്കാട് പൗരസമിതി നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. യോഗത്തില്‍ പൗരസമിതി പ്രസിഡന്റ് വിമല്‍ രാജ് അധ്യക്ഷത വഹിച്ചു. കോ-ഓര്‍ഡിനേറ്റര്‍ സി.പി. സുഭാഷ്, സെക്രട്ടറി റോഹന്‍ ജോര്‍ജ്, വാര്‍ഡ് അംഗം ശാന്തി കെ. കുട്ടന്‍, ചാര്‍ലി ഡാനിയല്‍, ആര്‍. മനോഹരന്‍, ലെജ മോനച്ചന്‍, രാധാമണി, ഷാനവാസ്, സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു.
ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായി വിമല്‍രാജ് (ചെയര്‍മാന്‍), രാജന്‍കുഞ്ഞ്, സോമന്‍ പിള്ള (വൈസ് ചെയര്‍മാന്‍), റോഹന്‍ ജോര്‍ജ് (കണ്‍വീനര്‍), ജയിംസ് കക്കാട്ടുവിള, സുനന്ദ പരശുറാം (ജോയിന്റ് കണ്‍വീനര്‍) എന്നിവരടങ്ങുന്ന 21 അംഗ കമ്മറ്റി രൂപീകരിച്ചു. 14 ന് ഏഴംകുളം പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നതിന് തീരുമാനിച്ചു.