അജോ കുറ്റിക്കന്‍
തേനി (തമിഴ്‌നാട്): കമ്പത്ത് ആനക്കൊമ്പ് പിടികൂടിയ സംഭവുമായി ബന്ധപ്പെട്ട് അതിര്‍ത്തിയിലെ തമിഴ്‌നാട് ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടായേക്കും. പരിശോധന നടത്താതെ ആനക്കൊമ്പുമായി എത്തിയ വാഹനം കടത്തി വിട്ടത് ജീവനക്കാരുടെ ഗുരുതര വീഴ്ചയാണെന്നും നടപടി സ്വീകരിക്കണമെന്നും രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി. വനം വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ തമിഴ്‌നാട് വനം വകുപ്പിനും പൊലീസിനും പ്രത്യേകം ചെക്കു പോസ്റ്റുകളുണ്ട്.
കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് കടക്കണമെങ്കില്‍ ഈ രണ്ട് ചെക്ക് പോസ്റ്റുകളും പിന്നിടണം. എന്നാല്‍, ഇവിടെ പരിശോധനകളുണ്ടായിട്ടില്ലെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. അതിര്‍ത്തി കടന്ന് ആന കൊമ്പുകള്‍ എത്തുന്നതായും പരിശോധനകള്‍ ഊര്‍ജിതപ്പെടുത്താനും ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ചെക്കു പോസ്റ്റുകളില്‍ നിര്‍ദ്ദേശം നല്കിയിരുന്നതായാണ് വിവരം.അതെ സമയം,തമിഴ്‌നാട് അതിര്‍ത്തിയില്‍ എത്തണമെങ്കില്‍ കേരളത്തിന്റെ ചെക്കു പോസ്റ്റുകള്‍ മറികടക്കണം.ഇവിടങ്ങളിലും പരിശോധനകളുണ്ടായില്ലെങ്കിലും ജീവനക്കാര്‍ക്കെതിരെ അന്വേഷണമില്ലെന്നും ആക്ഷേപമുണ്ട്.
അറസ്റ്റിലായ പ്രതികള്‍ക്ക് ആനക്കൊമ്പുകള്‍ ലഭിച്ചത് വണ്ടിപ്പെരിയാര്‍ മേഖലയില്‍ നിന്നാണെന്ന് സെന്‍ട്രല്‍ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ കണ്ടെത്തിയതായാണ് അറിയുന്നത്.ഇവര്‍ക്ക് ആനക്കൊമ്പുകള്‍ എത്തിച്ച് നല്‍കിയതിന് പിന്നില്‍ മുന്‍ കാല ആന വേട്ട സംഘമാണോ എന്ന് പരിശോധിക്കുമെന്ന് ഡബ്ല്യു സി സി ബി ഇന്‍സ്‌പെക്ടര്‍ രവീന്ദ്രന്‍ പറഞ്ഞു.
കേരളത്തില്‍ നിന്നും വന്‍ തോതില്‍ തമിഴ്‌നാട്ടിലേക്ക് ആനക്കൊമ്പ് കടത്തുന്നതായി സെന്‍ട്രല്‍ വൈല്‍ഡ് ലൈഫ് െ്രെകം കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കുമളി കമ്പം റോഡിലെ അപ്പാച്ചെ ഫാം പരിസരത്ത് ബുധനാഴ്ച നടത്തിയ വാഹന പരിശോധനയ്ക്കിടയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൂന്ന് ആനക്കൊമ്പുകളുമായി രണ്ടു യുവാക്കള്‍ പിടിയിലായിരുന്നു. കേരളത്തില്‍ നിന്നും കര്‍ണാടക രജിസ്‌ട്രേഷനിലുള്ള മോട്ടോര്‍ സൈക്കിളിലാണ് ആനക്കൊമ്പുമായി ഇവര്‍ എത്തിയത്.