തെരുവു നായയുടെ കടിയേറ്റ് അഞ്ചു വയസുകാരി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്

0 second read
Comments Off on തെരുവു നായയുടെ കടിയേറ്റ് അഞ്ചു വയസുകാരി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്
0

അടൂര്‍:ഏറത്ത് ഗ്രാമപഞ്ചായത്തിലെ ചൂരക്കോട് ഭാഗത്ത് തെരുവു നായയുടെ കടിയേറ്റ് അഞ്ചു വയസുകാരി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്. ചൂരക്കോട് കളീക്കക്കിഴക്കേതിതില്‍ പ്രശാന്തിന്റേയും കവിതയുടേയും മകള്‍ പ്രനീഷ(5), ചൂരക്കോട് തുണ്ടില്‍ വടക്കേതില്‍ പൊന്നമ്മ(55), ചൂരക്കോട് ലക്ഷ്മി നിവാസില്‍ രാധാമണി അമ്മ (63) എന്നിവരെയാണ് തെരുവുനായ കടിച്ചത്. പ്രനീഷ അടുക്കളയില്‍ കളിച്ചു കൊണ്ടിരുന്നപ്പോള്‍ തെരുവുനായ വന്ന് കുട്ടിയുടെ പുറത്ത് കടിക്കുകയായിരുന്നു. ഈ സമയം സമീപത്ത് ഉണ്ടായിരുന്ന അമ്മൂമ്മ ഇന്ദിരാദേവി നായയെ അകറ്റാന്‍ ശ്രമിച്ചെങ്കിലും നായ കൂടുതല്‍ അക്രമകാരിയായി. തുടര്‍ന്ന് ഫ്രിഡ്ജിനു സമീപം ഇരുന്ന ഇഷ്ടിക എടുത്ത് അടിച്ചതോടെയാണ് നായ കുട്ടിയോടുള്ള അക്രമണം നിര്‍ത്തി ഓടിയത്. തുടര്‍ന്ന് സമീപത്ത് തന്നെയുള്ള വീടിനുള്ളില്‍ കയറി രാധാമണി അമ്മയുടെ വയറില്‍ കടിച്ചു. ഇതിനു ശേഷം വീടിന്റെ അടുക്കളയില്‍ നിന്ന പൊന്നമ്മയ്ക്കു നേരെ നായ അക്രമണം നടത്തി. കൈയ്യിലും കാലിലും ഗുരുതര പരിക്കേറ്റ പൊന്നമ്മയുടെ നിലവിളി കേട്ട് ആളുകള്‍ എത്തുമ്പോള്‍ മുറിക്കുള്ളില്‍ നിറയെ രക്തമായിരുന്നു. തുടര്‍ന്ന് അക്രമകാരിയായ നായ ഓടി രക്ഷപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു. ഈ സംഭവത്തോടെ നാട്ടുകാര്‍ വലിയ ആശങ്കയിലാണ്. ചൂരക്കോട്, ചാത്തന്നൂ പ്പുഴ ഭാഗത്ത് ഒട്ടേറെ തെരുവുനായകള്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ട്.

 

Load More Related Articles
Load More By Editor
Load More In LOCAL
Comments are closed.

Check Also

 സൗജന്യ നേത്ര പരിശോധന ക്യാമ്പും ENT ചെക്കപ്പും നെല്ലിമുകളില്‍

അടൂര്‍: നെല്ലിമുകള്‍ 3682 നമ്പര്‍ എസ്എന്‍ഡിപി ശാഖ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ അടൂര്‍ ഭാരത്…