ഹൃദയധമനിയില്‍ കാല്‍സ്യം ബ്ലോക്കിന് ഷോക് വേവ് ചികിത്സയുമായി അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രി

0 second read
Comments Off on ഹൃദയധമനിയില്‍ കാല്‍സ്യം ബ്ലോക്കിന് ഷോക് വേവ് ചികിത്സയുമായി അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രി
0

അടൂര്‍: ഹൃദയ ധമനിയില്‍ ഉണ്ടാകുന്ന കാല്‍സ്യം ബ്ലോക്കിന് ഷോക് വേവ് ചികിത്സ വിജയകരമായി ലൈഫ് ലൈന്‍ ആശുപത്രി നടപ്പാക്കി. ഹൃദയത്തിലെ കൊറോണറി രക്തധമനികളിലെ കാല്‍സ്യം അടിഞ്ഞു കൂടിയുള്ള ബ്ലോക്കുകള്‍ സര്‍ജറി കൂടാതെ ആന്‍ജിയോപ്ലാസ്റ്റി വഴി നീക്കം ചെയ്യുന്നതിനായുള്ള നൂതന ചികിത്സാരീതിയായ ഇന്‍ട്രാ വാസ്‌ക്കുലാര്‍ ലിത്തോ ട്രിപ്‌സി ഉപയോഗിച്ചുള്ളതാണ് ഈ ചികിത്സാരീതി.

ലൈഫ് ലൈന്‍ ഹാര്‍ട് ഇന്‍സ്റ്റിറ്റിയൂട്ടിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ് കാര്ഡിയോളജിസ്റ്റുമാരായ ഡോ. സാജന്‍ അഹമ്മദ്, ഡോ. ശ്യാം ശശിധരന്‍, ഡോ. വിനോദ് മണികണ്ഠന്‍, ഡോ. കൃഷ്ണമോഹന്‍, ഡോ.ചെറിയാന്‍ ജോര്‍ജ്, ഡോ. ചെറിയാന്‍ കോശി എന്നിവര്‍ അടങ്ങുന്ന ടീമാണ് 78 ഉം 58 ഉം വയസുള്ള രണ്ടു രോഗികള്‍ക്കു ഈ ചികിത്സ വിജയകരമായി നടത്തിയത്. നിര്‍മിത ബുദ്ധി ഉപയോഗിക്കുന്ന അള്‍ട്രിയോണ്‍ ഓ.സി.ടി (ഒപ്റ്റിക്കല്‍ കൊഹിയെറെന്‍സ് ടോമോഗ്രാഫി) എന്ന കാമറയിലൂടെ കാല്‍സ്യം കാണുകയും അള്‍ട്രാസൗണ്ട് കിരണങ്ങള്‍കൊണ്ട് ബ്ലോക്കുകള്‍ പൊടിക്കുകയും രക്തയോട്ടം കൂട്ടുകയും ചെയ്യുന്ന ഈ ചികിത്സ ഫലപ്രദവും സുരക്ഷിതവും ആണെന്ന് ലൈഫ് ലൈന്‍ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. സാജന്‍ അഹമ്മദ് അഭിപ്രായപ്പെട്ടു. നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നത് മൂലം ഏറ്റവും ശാസ്ത്രീയമായ ചികിത്സ രോഗികള്‍ക്കു നല്‍കാനാകും എന്നദ്ദേഹം പറഞ്ഞു.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…