
പത്തനംതിട്ട: കേരളം വില്‍പ്പാല്‍ കുടിക്കുന്നുവെന്ന് സമ്മതിച്ച് ക്ഷീര വികസന വകുപ്പ്. പ്രതിദിനം 91.4 ലക്ഷം ലിറ്റര്‍ പാലാണ് മലയാളിക്ക് വേണ്ടത്. ആകെ ഉല്‍പാദനത്തിന്റെ 25 ശതമാനം മാത്രമാണ് ക്ഷീരസംഘങ്ങള്‍ വഴി സംഭരിക്കുന്നതെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ കാര്യാലയത്തില്‍ നിന്നും കല്ലറക്കടവ് കാര്‍ത്തികയില്‍ ബി. മനോജിന് ലഭിച്ച വിവരാവകാശ മറുപടി വ്യക്തമാക്കുന്നു.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും പ്രതിദിനം അഞ്ചു മുതല്‍ ആറു ലക്ഷം ലിറ്റര്‍ വരെ പാല്‍ കടന്നു വരുന്നു. പാറശാല, ആര്യങ്കാവ്, മീനാക്ഷിപുരം എന്നീ ചെക്ക് പോസ്റ്റുകള്‍ വഴിയാണ് പാല്‍ കൊണ്ടു വരുന്നത്. ഇവിടെ നിന്ന് സാമ്പിള്‍ ശേഖരിച്ച് നടത്തിയ പരിശോധനയില്‍ യൂറിയ, മാള്‍റ്റോ ഡെക്‌സ്മിന്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ് എന്നീ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി. ഇതൊക്കെ മനുഷ്യശരീരത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്. 14 ജില്ലകളിലും ഗുണനിയന്ത്രണ ഓഫീസുകളുമായി ബന്ധപ്പെട്ട് ഓരോ ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോട്ടയം, ആലത്തൂര്‍, കാസര്‍ഗോഡ് എന്നിവടങ്ങളില്‍ മേഖലാ ലാബുകളും തിരുവനന്തപുരത്ത് സ്‌റ്റേറ്റ് ഡയറി ലാബും മീനാക്ഷിപുരം, ആര്യങ്കാവ്, പാറശാല എന്നിവിടങ്ങളില്‍ ചെക്ക് പോസ്റ്റ് ലാബുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ പ്രധാനമായും പാലിലെ വിഷാംശം/രാസവസ്തു സാന്നിധ്യം എന്നിവ പരിശോധിക്കപ്പെടുന്നു.
ഷാര്‍ജാ ഷേക്ക് പോലെ പച്ചപ്പാല്‍ ഉപയോഗിച്ചുണ്ടാക്കുന്ന പാനീയങ്ങള്‍ കഴിക്കുന്നവര്‍ ഏറെ ശ്രദ്ധിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.