സീതത്തോട്ടില്‍ കണ്ടെത്തിയത് ആഫ്രിക്കന്‍ പന്നിപ്പനി: പകര്‍ന്നത് കാട്ടുപന്നികളില്‍ നിന്ന്: മറ്റു മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പടരില്ലെന്ന് വൈറ്റിനറി ഡോക്ടര്‍മാര്‍

0 second read
Comments Off on സീതത്തോട്ടില്‍ കണ്ടെത്തിയത് ആഫ്രിക്കന്‍ പന്നിപ്പനി: പകര്‍ന്നത് കാട്ടുപന്നികളില്‍ നിന്ന്: മറ്റു മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പടരില്ലെന്ന് വൈറ്റിനറി ഡോക്ടര്‍മാര്‍
0

പത്തനംതിട്ട: സീതത്തോട് ഗുരുനാഥന്‍ മണ്ണില്‍ കണ്ടെത്തിയത് ആഫ്രിക്കന്‍ പന്നിപ്പനി. ഭോപ്പാലിലെ വൈറോളജി ലാബില്‍ നിന്ന് കഴിഞ്ഞ 12 നാണ് ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍ സ്ഥിരീകരിച്ചു കൊണ്ടുള്ള പരിശോധനാ ഫലം ലഭിച്ചത്.

ഗുരുനാഥന്‍ മണ്ണ് ഇഞ്ചപ്പാറയിലെ ഫാമിലെ പന്നികളിലാണ് രോഗം കണ്ടെത്തിയത്. നൂറിനടുത്ത് പന്നികളാണ് ഫാമില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ മാസം ഇതില്‍ ഭൂരിഭാഗവുംഅസുഖം ബാധിച്ച് ചത്തു.

തുടര്‍ന്ന് സീതത്തോട് മൃഗാശുപത്രിയില്‍ നിന്ന് അവയുടെ ശരീരസ്രവം ടെസ്റ്റ് ചെയ്യാന്‍ ഭോപ്പാലിലേക്ക് അയച്ചിരുന്നു. ഉള്ള ലാബില്‍ അയച്ചിരുന്നു. ആഫ്രിക്കന്‍ സൈ്വന്‍ വൈറസ് ആണ് രോഗാണുവെന്ന് പരിശോധനാഫലം പറയുന്നു. കാട്ടുപന്നികളില്‍ നിന്ന് പടരുന്ന ഈ വൈറസിന് ഫലപ്രദമായ വാക്‌സിനേഷന്‍ നിലവില്‍ ലഭ്യമല്ല. ഫാമുകളില്‍ നിന്നുള്ള പന്നികളെ തീറ്റയ്ക്കായി തുറന്നു വിടാറുണ്ട്. അങ്ങനെയാകാം വൈറസ് ബാധിച്ചത് എന്നാണ് കരുതുന്നത്.

പന്നികള്‍ കൂട്ടത്തോടെ ചത്തപ്പോള്‍ ഈ ഫാമില്‍ സീതത്തോട് മൃഗാശുപത്രിയില്‍ നിന്ന് വാക്‌സിനേഷന്‍ നടത്തിയിരുന്നു. അവശേഷിക്കുന്ന പന്നികള്‍ക്കും അസുഖം കണ്ടെത്തിയിട്ടുണ്ട്. പന്നികളില്‍ ബാധിച്ച വൈറസ് മനുഷ്യനോ മറ്റു മൃഗങ്ങളിലോ പകരുന്നവയല്ല. അസുഖം ബാധിച്ച പന്നികളുടെ ഇറച്ചിയില്‍ നിന്ന് വൈറസ് ബാധിക്കില്ലെന്നാണ് വെറ്റിനറി ഡോക്ടര്‍മാര്‍ പറയുന്നത്്.

രോഗം മറ്റ് പന്നികളിലേക്ക് ബാധിക്കുന്നത് തടയാന്‍ ജില്ലാ ഭരണകൂടം മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. സീതത്തോട് പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലാണ് രോഗം കണ്ടെത്തിയത്. ഈ സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചു.
രോഗബാധിത പ്രദേശത്തിന്റെ ചുറ്റളവില്‍ പന്നിയിറച്ചി കൈകാര്യം ചെയ്യുന്ന എല്ലാ കടകളും മാര്‍ക്കറ്റുകളും മൂന്നു ദിവസത്തേക്ക് അടച്ചിടണം. നശീകരണ പ്രവര്‍ത്തനങ്ങളും അണുവിമുക്തമാക്കലും പൂര്‍ത്തിയാക്കുന്നതുവരെ ഈ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ പാടില്ലാത്തതാണ്. കടകളില്‍ നിന്നും പന്നിയിറച്ചി വില്‍ക്കുന്നതിനോ കൊണ്ടുപോകുന്നതിനോ അനുവാദം നല്‍കുന്നതല്ല.

മനുഷ്യരുടെയും വാഹനങ്ങളുടെയും സഞ്ചാരം രോഗവ്യാപനത്തിന് കാരണമാകുന്നതിനാല്‍ അവശ്യഘട്ടത്തിലേക്ക് മാത്രമായി ജനങ്ങളുടെയും വാഹനങ്ങളുടെയും സഞ്ചാരം പരിമിതപ്പെടുത്തേണ്ടതാണ്.

Load More Related Articles
Load More By chandni krishna
Load More In NEWS PLUS
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …