അയിത്താചാരം ഇപ്പോള്‍ എങ്ങുമില്ല: ഞങ്ങള്‍ ബ്രാഹ്മണര്‍ക്കില്ല: ഈ വിവാദം ശ്രദ്ധ തിരിക്കാനുള്ള തന്ത്രം: കണ്ണൂരിലെ അയിത്താചാര വിവാദം അനാവശ്യമെന്ന് അക്കീരമണ്‍ കാളിദാസ ഭട്ടതിരി

0 second read
Comments Off on അയിത്താചാരം ഇപ്പോള്‍ എങ്ങുമില്ല: ഞങ്ങള്‍ ബ്രാഹ്മണര്‍ക്കില്ല: ഈ വിവാദം ശ്രദ്ധ തിരിക്കാനുള്ള തന്ത്രം: കണ്ണൂരിലെ അയിത്താചാര വിവാദം അനാവശ്യമെന്ന് അക്കീരമണ്‍ കാളിദാസ ഭട്ടതിരി
0

തിരുവല്ല: കണ്ണൂരിലെ ക്ഷേത്രത്തില്‍ നടന്നതായി പറയുന്ന അയിത്താചരണം സംബന്ധിച്ച വിവാദം അനാവശ്യമെന്ന് യോഗക്ഷേമ സഭ സംസ്ഥാന അധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട്. ന്ത്രി രാധാകൃഷ്ണന്‍ നല്ല മനുഷ്യന്‍ ആയിട്ടാണ് എന്റെ അറിവ്. ദേവസ്വം മന്ത്രി ആകുമ്പോള്‍ അദ്ദേഹം പൂജ നിയമം അറിയേണ്ടതായിരുന്നു. എട്ടുമാസം മുമ്പ് നടന്ന സംഭവമായിട്ടും മന്ത്രിക്ക് കാര്യം മനസ്സിലായിട്ടില്ലേ? അക്കീരമണ്‍ കാളിദാസന്‍ ചോദിച്ചു.

കണ്ണൂരിലെ ക്ഷേത്രത്തില്‍ തനിക്ക് അയിത്തം കല്‍പ്പിച്ചതായ ദേവസ്വം ബോര്‍ഡ് മന്ത്രി കെ. രാധാകൃഷ്ണന്റെ പരാമര്‍ശം ആചാരപരമായ രീതിയെ കുറിച്ച അറിവില്ലായ്മ മൂലമാണ്. പൂജക്കൊരു നിയമമുണ്ട്. ദേഹശുദ്ധി എന്നൊരു ക്രിയയുണ്ട്. ഏത് മൂര്‍ത്തിക്കാണോ പൂജ ചെയ്യുന്നത് ആ മൂര്‍ത്തിയായി വേണം കര്‍മം നിര്‍വഹിക്കാന്‍. ആ രീതിയില്‍ കുളിച്ച് വന്നാല്‍ ഒരുമനുഷ്യനെയും സ്പര്‍ശിക്കാന്‍ പാടില്ല.

ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദം അനാവശ്യവും വസ്തുതയ്ക്ക് നിരക്കാത്തതുമാണ്. ക്ഷേത്രങ്ങളില്‍ പുലര്‍ത്തി വരുന്ന ആചാര അനുഷ്ഠാനങ്ങള്‍ ഉണ്ട്. ഇത് മനസിലാക്കാതെ ദേവസ്വം മന്ത്രി നടത്തിയ പരാമര്‍ശം ഏറെ ദുഃഖകരമാണ്. ജാതിയോ മതമോ വര്‍ണമോ ഒന്നുമല്ല അവിടത്തെ വിഷയം. ഈഴവന്‍ ആയാലും നമ്പൂതിരി ആയാലും നായര്‍ ആയാലും അരയസമുദായമോ മറ്റ് ഇതര ജാതി വിഭാഗത്തില്‍ ഉള്ളവരോ ആണെങ്കിലും പൂജയ്ക്കായി ക്ഷേത്രത്തില്‍ കയറുംമുമ്പ് കുളിച്ച് ദേഹശുദ്ധി വരുത്തിയാല്‍ ആരെയും സ്പര്‍ശിക്കാന്‍ പാടില്ല. അത് അയിത്തമല്ല. ഇപ്പോള്‍ അയിത്തമൊന്നും എവിടെയുമില്ല. ഞങ്ങള്‍ക്ക്, വിശേഷിച്ച് ബ്രാഹ്മണര്‍ക്ക് അയിത്തമില്ല. സംഭവം ഇപ്പോള്‍ വിവാദമാക്കിയതിന് പിന്നില്‍ സംസ്ഥാനത്ത്
ഇപ്പോള്‍ ഉയര്‍ന്ന ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് ഇങ്ങനെ ഒരു വാര്‍ത്ത സൃഷ്ടിച്ച് തടയിടാനുള്ള ശ്രമം ആണോ എന്ന് എനിക്ക് സംശയമുണ്ടെന്നും അക്കീരമണ്‍ പറഞ്ഞു.

മന്ത്രിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നില്‍ ദുഷ്ടലാക്കുണ്ടോയെന്ന് സംശയിക്കുന്നതായി അഖില കേരള തന്ത്രി സമാജവും രംഗത്തു വന്നിരുന്നു. പൂജാരി ദേവപൂജ കഴിയുന്നതുവരെ ആരെയും സ്പര്‍ശിക്കാറില്ലെന്നും അതില്‍ ബ്രാഹ്മണന്‍ എന്നോ അബ്രാഹ്മണന്‍
എന്നോ നോക്കാറില്ലെന്നും തന്ത്രി സമാജം പറഞ്ഞു.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

കോന്നിയില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പത്തനംതിട്ട: കോന്നി പൂങ്കാവില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികള…