തടിയൂരിന്റെ കായിക സ്വപ്‌നങ്ങള്‍ക്ക് ചിറകുമായി ആല്‍ഫ സ്‌പോര്‍ട്‌സ് അക്കാദമി: ഫുട്‌ബോള്‍, ക്രിക്കറ്റ്, ബാസ്‌കറ്റ് ബോള്‍ പരിശീലനത്തിന് സൗകര്യം: വയോജനങ്ങള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍

0 second read
Comments Off on തടിയൂരിന്റെ കായിക സ്വപ്‌നങ്ങള്‍ക്ക് ചിറകുമായി ആല്‍ഫ സ്‌പോര്‍ട്‌സ് അക്കാദമി: ഫുട്‌ബോള്‍, ക്രിക്കറ്റ്, ബാസ്‌കറ്റ് ബോള്‍ പരിശീലനത്തിന് സൗകര്യം: വയോജനങ്ങള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍
0

തടിയൂര്‍: ഗ്രാമീണ മേഖലയുടെ കായികസ്വപ്നങ്ങള്‍ക്ക് ചിറക് വിരിച്ച് പറക്കാന്‍ സഹായമൊരുക്കുന്ന കായിക പരിശീലന കേന്ദ്രം ആല്‍ഫ സ്‌പോര്‍ട്ട്‌സ് അക്കാദമി എന്ന പേരില്‍ തടിയൂരില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. കാല്‍പ്പന്തുകളിയുടെ ലോക മാമാങ്കത്തിന്റെ ആവേശം കായികപ്രേമികളുടെ മനസ്സില്‍ അലയടിച്ചു നില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് ആല്‍ഫായുടെ ഉദ്ഘാടനം.

15 ന് വൈകിട്ട് നാലിന് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. പ്രമോദ് നാരായണ്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഡോ. ഐ എം വിജയന്‍ അക്കാദമിയുടെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി മുഖ്യഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ കായിക താരങ്ങളെ ആദരിക്കും. മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ കെ ടി ചാക്കോ സമ്മാന വിതരണം നിര്‍വഹിക്കും.

ആല്‍ഫ സ്‌പോര്‍ട്ട്‌സ് അക്കാദമിയില്‍ ഒരുക്കിയിരിക്കുന്ന കളിക്കളങ്ങളെല്ലാം അന്തര്‍ദേശീയ നിലവാരത്തില്‍ നിര്‍മ്മിച്ചിരിക്കുന്നവയാണ്. ഗാലറിയോടു കൂടിയ ഫുട്‌ബോള്‍ ടര്‍ഫ്, ബാഡ്മിന്റണ്‍ ഇന്‍ഡോര്‍ വുഡന്‍ കോര്‍ട്ടുകള്‍ രണ്ടെണ്ണം, ബൗളിങ് മെഷിനോട് കൂടിയ രണ്ട് നെറ്റ് പിച്ചുകള്‍, മൈനര്‍ ഗെയ്മുകള്‍ക്ക് ഇന്‍ഡോര്‍ ഫെസിലിറ്റി, കോണ്‍ഫ്രന്‍സ് ഹാള്‍, റോളര്‍ സ്‌കേറ്റിങ്, ബാസ്‌ക്കറ്റ് ബോള്‍, നെറ്റ് ബോള്‍ തുടങ്ങിയവയ്ക്കുള്ള മള്‍ട്ടി പര്‍പ്പസ് കോര്‍ട്ട്, വോളി ബോള്‍, കബഡി, ബോക്‌സിങ് എന്നിവയ്ക്ക് പ്രത്യേക കളിക്കളങ്ങള്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക്, റെസ്‌റ്റോറന്റ്, സ്‌പോര്‍ട്ട്‌സ് ഷോപ്പ്, പാര്‍ക്കിങ് സൗകര്യം എന്നിവ ഉള്‍പ്പെടെ വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ആല്‍ഫ സ്‌പോര്‍ട്‌സ് അക്കാദമിയുടെ പ്രത്യേകതകള്‍…

1. യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിനോദത്തിനും കായിക പരിശീലനത്തിനും സൗകര്യം.
2. വിദ്വാര്‍ഥികള്‍ക്കായി ഫുട്‌ബോള്‍ , ബാഡ്മിന്റണ്‍, ക്രിക്കറ്റ്, അത് ലറ്റിക്‌സ് എന്നിവയില്‍ അക്കാദമി. അഞ്ചു മുതല്‍ പതിനെട്ട് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പരിശീലനം.
3. ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, റെയില്‍വേ പൊലീസ്, സിവില്‍ പൊലീസ്, പ്രിസണ്‍ ഓഫിസേഴ്‌സ്, ഐആര്‍ബി , ഫയര്‍ ഫോര്‍മാന്‍, ഫയര്‍മാന്‍, ഫോറസ്റ്റ് ഗാര്‍ഡ്, വനിതാ പൊലിസ് തുടങ്ങിയ വിഭാഗങ്ങളില്‍ ജോലി തേടുന്നവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക പരിശീലനം,
4. ഭാരം കുറയ്ക്കുന്നതിനുള്ള പേഴ്‌സണല്‍ ഫിസിക്കല്‍ ട്രെയ്‌നിങ് .
5. സ്ത്രീകള്‍ക്ക് സുംബാ ഡാന്‍സ്, എയറോബിക്‌സ്, യോഗ എന്നിവയില്‍ പരിശീലനം.
6. ടൂര്‍ണ്ണമെന്റുകള്‍ സംഘടിപ്പിക്കുകയും മികച്ച കായികതാരങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
7. സ്‌കൂള്‍, കോളേജ്, വിവിധ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള സൗകര്യം.
8. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മികച്ച കായികതാരങ്ങള്‍ക്ക് സൗജന്യ പരിശീലനം.
9. മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യത്തിനും മാനസികോല്ലാസത്തിനും പ്രത്യേക സൗകര്യം.

 

Load More Related Articles
Load More By Editor
Load More In LOCAL
Comments are closed.

Check Also

പി.ഡബ്ല്യു.എ.എഫ്. വൈസ്മെന്‍ ക്ലബ് ഓഫ് കടമ്പനാട് റീജിയണല്‍ ഡയറക്ടര്‍ സന്ദര്‍ശനം

കടമ്പനാട് :പി.ഡബ്ല്യു.എ.എഫ് വൈസ്‌മെന്‍ ക്ലബ് ഓഫ് കടമ്പനാടിന്റെ 2024 – 2025 വര്‍ഷത്തെ…