കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോയ ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ച് അപകടം

2 second read
Comments Off on കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോയ ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ച് അപകടം
0

റാന്നി: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ രോഗിയുമായി പോയ 108 ആംബുലന്‍സ് കാറില്‍ ഇടിച്ച് അപകടം നടന്നു. വൈകിട്ട് നാലിന് ഇട്ടിയപ്പാറയിലാണ് അപകടം. റാന്നി താലൂക്ക് ആശുപത്രിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരിക്കില്ല. ബൈപ്പാസില്‍ നിന്നും സംസ്ഥാനപാതയിലേക്ക് തിരിയുകയായിരുന്ന കാറിലേക്ക് ആംബുലന്‍സ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ പാതയുടെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങളില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.

 

 

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കോന്നിയില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പത്തനംതിട്ട: കോന്നി പൂങ്കാവില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികള…