
പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ ആംബുലന്‍സ്് ഡ്രൈവര്‍മാരുടെ തമ്മിലടി. സര്‍വീസ് പുറപ്പെട്ട എസ്.എന്‍.വി ആംബുലന്‍സിന്റെ ഡ്രൈവര്‍ ശബരിനാഥും മരിയ ആംബുലന്‍സിന്റെ ഡ്രൈവര്‍ സാംസണുമാണ് ഏറ്റുമുട്ടിയത്. ഇരുവരും
തമ്മില്‍ പണം സംബന്ധിച്ചുണ്ടായ തര്‍ക്കം വാക്കേറ്റത്തിലും തമ്മിലടിയിലും കലാശിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പോലീസ് മേല്‍നടപടി സ്വീകരിച്ചു.