
കൊടുമണ്‍: വര്‍ക്ക് ഷോപ്പില്‍ കിടന്ന കാര്‍ ഡീസല്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമം. കാറിന്റെ കുറെ ഭാഗം കത്തിയ നിലയിലാണ്. പിന്നില്‍ മദ്യപ സംഘം എന്ന് സംശയിക്കുന്നു. വര്‍ക്ക് ഷോപ്പില്‍ കിടന്ന ബൈക്കുകള്‍ക്കും മറ്റുവാഹനങ്ങള്‍ക്കും കേടുപാടു വരുത്തിയിട്ടുണ്ട്. കൊടുമണ്‍ പഴയ പോലീസ് സ്‌റ്റേഷനടുത്തുള്ള വര്‍ക്ക്‌ഷോപ്പിലാണ് സംഭവം. വര്‍ക്ക്‌ഷോപ് ഉടമ പത്തനംതിട്ട സ്വദേശി സുരേഷ് കുമാര്‍ പൊലിസില്‍ പരാതി നല്‍കി.