പത്തനംതിട്ട: മരമടി ബില്‍ നിയമസഭ പാസാക്കണമെന്ന് ആനന്ദപ്പള്ളി കര്‍ഷക സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ടിനോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ മൃഗങ്ങളെ ഉപയോഗിച്ചുള്ള ഉത്സവങ്ങള്‍ക്കെല്ലാം ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ ആനന്ദപ്പള്ളി മരമടിക്കും വിലക്കു വീണു. ഇതുമൂലം കേരളത്തില്‍ ഒരിടത്തും നിയമപരമായി ഈ ഉത്സവം നടത്താന്‍ സാധിക്കാത്ത അവസ്ഥയായി.
2008 ല്‍ ആനന്ദപ്പള്ളി മരമടിയും ജില്ലാ ഭരണകൂടം നിരോധിച്ചു. മരമടിയെ സ്‌നേഹിക്കുന്ന ആയിരങ്ങളെ ഇതു നിരാശയിലാക്കി. ജെല്ലിക്കെട്ടിനായി തമിഴ്‌നാട്ടിലെ യുവജനങ്ങള്‍ ശക്തമായി സമരം നടത്തിയതിന്റെ ഫലമായി കേന്ദ്ര സര്‍ക്കാര്‍ 2017 ല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഏര്‍പ്പെടുത്തിയിരുന്ന നിയമത്തില്‍ ഇളവ് വരുത്തുകയും അതത് സംസ്ഥാനങ്ങള്‍ ബില്‍ പാസാക്കി ഇപ്രകാരമുള്ള കാര്‍ഷിക ഉത്സവങ്ങള്‍ നടത്തുന്നതിന് അനുമതി കൊടുക്കുകയും ചെയ്തു. കേന്ദ്രം ഇളവു നല്‍കിയപ്പോള്‍ തന്നെ തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ര്ട തുടങ്ങിയ സംസ്ഥാനങ്ങള്‍ അവരുടെ നിയമസഭകളില്‍ ബില്‍ പാസാക്കി ഉത്സവം ആരംഭിച്ചു. എന്നാല്‍ ആനന്ദപ്പള്ളി കര്‍ഷക സമിതി ബില്‍ പാസാക്കുന്നതിനായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നിവേദനം നല്‍കി. മൃഗസംരക്ഷണ വകുപ്പ് മരമടി നടത്തുന്നതിനു തടസമില്ലായെന്നു അറിയിച്ചതാണ്. പക്ഷേ നാളിതു വരെയും നിയമസഭ ഇതിനുള്ള ബില്‍ പാസാക്കിയിട്ടില്ല.
മൃഗസംരക്ഷണ വകുപ്പിനോ നിയമ വകുപ്പിനോ വനം വകുപ്പിനോ കൃഷിവകുപ്പിനോ തടസം ഒന്നും ഇല്ല എന്നാണ് മന്ത്രിമാര്‍ പറയുന്നത്. എല്ലാ വര്‍ഷവും ഓഗസ്റ്റ് 15 നാണ് ആനന്ദപ്പള്ളി മരമടി നടത്തി വന്നിരുന്നത്. കേരളത്തിലെ എട്ടു ജില്ലകളില്‍ നിന്നും 60 ല്‍ പരം ജോഡി ഉരുക്കളും ആയിരക്കണക്കിനു കര്‍ഷകരും വിദേശ ടൂറിസ്റ്റുകളും മരമടി ഉത്സവം കാണുന്നതിനായി ആനന്ദപ്പള്ളി ഗ്രാമത്തില്‍ എത്തിയിരുന്നു. മരമടിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങാന്‍ ഇപ്പോള്‍ സമയം കഴിഞ്ഞു. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ പാസാക്കണമെന്ന് ഭാരവാഹികളായ കണ്‍വീനര്‍ ഫാ. ഗീവര്‍ഗീസ് ബ്ലാഹേത്ത്, പ്രസിഡന്റ് വര്‍ഗീസ് ദാനിയേല്‍, സെക്രട്ടറി വി.കെ സ്റ്റാന്‍ലി, ചീഫ് കോ- ഓര്‍ഡിനേറ്റര്‍ നിഖില്‍ ഫ്രാന്‍സിസ്, വി.എസ്. ദാനിയേല്‍, എബി തോമസ് എന്നിവര്‍ ആവശ്യപ്പെട്ടു.