ബിലീവേഴ്‌സ് ആശുപത്രിക്ക് ഏയ്ഞ്ചല്‍സ് അവാര്‍ഡ്

0 second read
Comments Off on ബിലീവേഴ്‌സ് ആശുപത്രിക്ക് ഏയ്ഞ്ചല്‍സ് അവാര്‍ഡ്
0

തിരുവല്ല: ലോക മസ്തിഷ്‌കാഘാത സംഘടന (വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്‍)യുടെ 2024ലെ ഏയ്ഞ്ചല്‍സ് അവാര്‍ഡ് ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ന്യൂറോളജി വിഭാഗം കരസ്ഥമാക്കി. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ലോകോത്തര നിലവാരമുള്ള സ്‌ട്രോക്ക് ചികിത്സ ലഭ്യമാക്കുന്നതിലും സ്‌ട്രോക്കിനെ കുറിച്ച് പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുന്നതിലും ആശുപത്രി നല്‍കുന്ന സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. അബുദാബിയില്‍ നടന്ന വേള്‍ഡ് സ്‌റ്റോക്ക് കോണ്‍ഗ്രസില്‍ വച്ച് ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിന് വേണ്ടി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അനില്‍കുമാര്‍ ശിവന്‍ പുരസ്‌കാരം സ്വീകരിച്ചു.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

കോന്നിയില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പത്തനംതിട്ട: കോന്നി പൂങ്കാവില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികള…