ബാലതാരത്തില്‍ നിന്ന് നായികയിലേക്ക് ലിപ്‌ലോക്കുമായി അനിഖയുടെ അരങ്ങേറ്റം: ഓ മൈ ഡാര്‍ലിങ് ട്രെയിലര്‍ പുറത്ത്

0 second read
Comments Off on ബാലതാരത്തില്‍ നിന്ന് നായികയിലേക്ക് ലിപ്‌ലോക്കുമായി അനിഖയുടെ അരങ്ങേറ്റം: ഓ മൈ ഡാര്‍ലിങ് ട്രെയിലര്‍ പുറത്ത്
0

അനിഖ സുരേന്ദ്രന്‍ ബാലതാരമായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ അനിഖ നായികയായി എത്തുന്ന ആദ്യം ചിത്രം വരുന്നു. ലിപ്‌ലോക്കുമായി അനിഖ ഞെട്ടിക്കുന്നതാണ് ചിത്രം. ഓ മൈ ഡാര്‍ലിങ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

ന്യൂജനറേഷന്‍ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ലിപ്‌ലോക്ക് രംഗങ്ങളുടെ അതിപ്രസരം ഉണ്ടെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു. ആല്‍ഫ്രഡ് ജി .സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മെല്‍വിന്‍ ജി .ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജുപിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു , ഡെയ്ന്‍ ഡേവിഡ്, ഫുക്രു തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. അന്‍സാര്‍ ഷാ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ആഷ് ട്രീ വെഞ്ചേഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠ് ആണ് നിര്‍മ്മാണം. ഗാനങ്ങള്‍ വിനായക് ശശികുമാര്‍, സംഗീതം : ഷാന്‍ റഹ്മാന്‍. ഫെബ്രുവരി 24ന് ചിത്രം റിലീസ് ചെയ്യും.

Load More Related Articles
Load More By chandni krishna
Load More In SHOWBIZ
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …