മൃഗസംരക്ഷണവും ഡിജിറ്റലായി: മൃഗചികിത്സാ സംവിധാനങ്ങള്‍ ഇനി കര്‍ഷകരുടെ വീട്ടുപടിക്കല്‍: മൊബൈല്‍ വെറ്ററിനറി ക്ലിനിക്കുകളുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മവും കേന്ദ്രീകൃത കോള്‍ സെന്റര്‍ സംവിധാന ഉദ്ഘാടനവും

0 second read
Comments Off on മൃഗസംരക്ഷണവും ഡിജിറ്റലായി: മൃഗചികിത്സാ സംവിധാനങ്ങള്‍ ഇനി കര്‍ഷകരുടെ വീട്ടുപടിക്കല്‍: മൊബൈല്‍ വെറ്ററിനറി ക്ലിനിക്കുകളുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മവും കേന്ദ്രീകൃത കോള്‍ സെന്റര്‍ സംവിധാന ഉദ്ഘാടനവും
0

പറക്കോട്: സംസ്ഥാനത്ത് മൃഗസംരക്ഷണവും പരിപാലനവും ഡിജിറ്റലായി എന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ജനജീവിതം പോലെ തന്നെ ജീവികളുടെയും സംരക്ഷണത്തിന് തുല്യ ഉത്തരവാദിത്തമാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നതെന്നും ചിറ്റയം പറഞ്ഞു. കര്‍ഷകരുടെ വീട്ടുപടിക്കല്‍ മൃഗചികിത്സാ സംവിധാനങ്ങള്‍ എത്തിക്കാനുള്ള മൊബൈല്‍ വെറ്ററിനറി ക്ലിനിക്കുകളുടെയും കേന്ദ്രീകൃത കോള്‍ സെന്ററിന്റെയും ഉദ്ഘാടനം പറക്കോട് ബ്ലോക്കില്‍ ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍വഹിച്ചു.1962 എന്ന ടോള്‍ ഫ്രീ നമ്പര്‍ മുഖാന്തരം പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി ക്ലിനിക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ്.

ഇതിന്റെ ഭാഗമായി മൃഗചികിത്സാ സംവിധാനങ്ങള്‍ ഇനി കര്‍ഷകരുടെ വീട്ടുപടിക്കല്‍ എത്തും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ‘ലൈവ്‌സ്‌റ്റോക്ക് ഹെല്‍ത്ത് ആന്‍ഡ് ഡിസീസ് കണ്ട്രോള്‍’ എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ കീഴിലാണ് മൊബൈല്‍ വെറ്ററിനറി ക്ലിനിക്കുകള്‍ സജ്ജമാക്കിയിട്ടുള്ളത്.കരാറടിസ്ഥാനത്തില്‍ ഓരോ വാഹനത്തിലും ഒരു വെറ്റിനറി ഡോക്ടര്‍, ഒരു പാരാവെറ്റ്, ഒരു െ്രെഡവര്‍ കം അറ്റന്ഡന്റ് എന്നിങ്ങനെ മൂന്നു പേര് സേവനത്തിനായി ഉണ്ടാകും. നഗരസഭ ചെയര്‍മാന്‍ ഡി സജി അധ്യക്ഷനായിരുന്നു.

ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ജ്യോതിഷ് ബാബു പദ്ധതി വിശദീകരിച്ചു.
സീനിയര്‍ വെറ്റിനറി സര്‍ജന്‍ ജെ ഹരികുമാര്‍ സ്വാഗതം ആശംസിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസീധരന്‍ പിള്ള ,പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എംപി മണിയമ്മ ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശ, ഡാനിയല്‍ ജോണ്‍, ഡോ രാജേഷ് ബാബു, ജൂലിയറ്റ് ബി പിള്ള, തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

Load More Related Articles
Load More By Editor
Load More In LOCAL
Comments are closed.

Check Also

അടൂര്‍ എസ് ബി ഐയില്‍ സ്വര്‍ണ്ണ പണയത്തിന് 4 %: കാര്‍ഷികേതര വായ്പകള്‍ക്ക് 8.75 % പലിശ മാത്രം

അടൂര്‍: എസ് ബി ഐ സ്വര്‍ണ്ണ പണയത്തിന് നാല് ശതമാനം പലിശ മാത്രം. 100 രൂപയ്ക്ക് പരമാവധി 33 പൈസ…