പത്തനംതിട്ട: യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണാക്കുറ്റത്തിന് അറസ്റ്റ് ചെയ്ത ഭര്‍ത്താവിനെതിരേ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു.
വെച്ചുച്ചിറ മുക്കുട്ടുതറ സന്തോഷ് കവലയില്‍ കാവുങ്കല്‍ വീട്ടില്‍ സൗമ്യ( 35 ) ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് സുനില്‍ കുമാറി (40) നെ ഇന്നലെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ സുനില്‍ കുമാറിന്റെ സുഹൃത്തിന്റെ ഭാര്യ നല്‍കിയ പരാതിയില്‍ വെച്ചൂച്ചിറ പൊലീസ് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ഈ കേസില്‍ ഒന്നാം പ്രതി ഈ യുവതിയുടെ ഭര്‍ത്താവ് തന്നെയാണ്.
താനും ഭര്‍ത്താവുമൊന്നിച്ചുള്ള കിടപ്പറ രംഗങ്ങള്‍ ഭര്‍ത്താവ് തന്നെ പകര്‍ത്തുകയും അത് സുനില്‍ കുമാറിന് കൈമാറുകയും ചെയ്തുവെന്നും ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സുനില്‍ കുമാറുമായി ലൈംഗിക ബന്ധത്തിന് ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നുവെന്നുമാണ് യുവതിയുടെ പരാതി. സുനില്‍ കുമാര്‍ ദൃശ്യങ്ങള്‍ കൈയിലുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ യുവതി സ്വന്തം വീട്ടിലേക്ക് പോവുകയും എരുമേലി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. കുറ്റകൃത്യം സംഭവിച്ചിരിക്കുന്നത് വെച്ചൂച്ചിറ സ്‌റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ ഇവിടേക്ക് കൈമാറിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കേസില്‍ യുവതിയുടെ ഭര്‍ത്താവ് ഒന്നാം പ്രതിയും സുനില്‍ കുമാര്‍ രണ്ടാം പ്രതിയുമാണ്.
ബുധനാഴ്ച രാവിലെയാണ് വീടിനുള്ളിലെ കിടപ്പുമുറിയില്‍ സുനിില്‍ കുമാറിന്റെ ഭാര്യ സൗമ്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏകമകന്‍ സായി സൗമ്യയുടെ വീട്ടിലായിരുന്നു. മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് എരുമേലി തെക്ക് എലിവാലിക്കര തൈപ്പുരയിടത്തില്‍ വീട്ടില്‍ ശശി (61) പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സൗമ്യയുടെ ആത്മഹത്യയിലേക്ക് നയിച്ച ഞെട്ടിക്കുന്ന കഥകള്‍ പുറത്തു വന്നത്.
പോലീസ് പറയുന്നത് ഇങ്ങനെ: സുനില്‍കുമാര്‍ െ്രെഡവറാണ്. സൗമ്യ മുക്കൂട്ടുതറയില്‍ സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റും. െ്രെഡവിങ് ജോലിയില്ലാത്ത സമയം സുനില്‍ കുമാര്‍ പിതാവിനെ ചായക്കടയില്‍ സഹായിക്കും. സുനിലും മുക്കൂട്ടുതറ സ്വദേശിയുമായ മറ്റൊരു യുവാവും അടുത്ത സ്‌നേഹിതരാണ്. ഇയാളും സൗമ്യയുമായി അടുപ്പവും അവിഹിത ബന്ധവുമുണ്ട്. ഇയാളുടെ ഭാര്യയുടെ ആഭരണങ്ങള്‍, പണം എന്നിവ സുനില്‍കുമാര്‍ മുഖേനെ സൗമ്യയ്ക്ക് കൈമാറും.
ഇതിന്റെ പേരില്‍ സൗമ്യ ഇയാള്‍ക്ക് വഴങ്ങുകയാണ്. ഈ വിവരം അറിയാവുന്ന സുനില്‍ കുമാര്‍ തനിക്ക് സുഹൃത്തിന്റെ ഭാര്യ വഴങ്ങണം എന്നൊരു ആവശ്യം മുന്നോട്ടു വച്ചു. എന്നാല്‍, യുവതി അതിന് തയാറായില്ല. ഇതിനിടെ സുഹൃത്ത് തന്നെ താനും ഭാര്യയുമായുള്ള കിടപ്പറ രംഗങ്ങള്‍ സുനിലിന് കൈമാറി. ഇത് പ്രചരിപ്പിക്കാതിരിക്കാന്‍ തനിക്ക് വഴങ്ങണമെന്ന് സുനില്‍ സുഹൃത്തിന്റെ ഭാര്യയോട് ആവശ്യപ്പെട്ടു. സ്വന്തം വീട്ടിലേക്ക് പോയ യുവതി എരുമേലി പോലീസില്‍ പരാതി നല്‍കി. ബുധനാഴ്ച രാവിലെ 10 ന് പരാതി അന്വേഷിക്കാന്‍ സുനിലിനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്താണ് പരാതി എന്ന് തിരക്കിയപ്പോഴാണ് കിടപ്പറ രംഗങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നുവെന്നതാണെന്ന് മനസിലായത്. ഇതോടെ തങ്ങളുടെ വിവരങ്ങള്‍ മുഴുവന്‍ പുറത്തു പോകുമെന്ന ഭയന്ന സൗമ്യയും സുനിലും ജീവനൊടുക്കാന്‍ തീരുമാനിച്ചു. അന്ന് രാത്രി മകനെ വിളിച്ച് സംസാരിച്ചതിന് ശേഷം ആത്മഹത്യയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. സുനില്‍ നന്നായി മദ്യപിച്ചിരുന്നു. വീടിന്റെ മുറ്റത്ത് ഊഞ്ഞാലിട്ടിരുന്ന പ്ലാസ്റ്റിക് കയറില്‍നിന്ന് മുറിച്ചെടുത്ത് കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിമുറുക്കിയതും സൗമ്യയുടെ കഴുത്തില്‍ ഇടാന്‍ കുരുക്കിട്ടുകൊടുത്തതും സുനിലാണ്. യുവതിക്ക് കയറിനില്‍ക്കാന്‍ പാകത്തിന് കട്ടില്‍ ചരിച്ചിട്ടു കൊടുക്കുകയും ചെയ്തു. ആദ്യം സൗമ്യ തൂങ്ങും. അതിന് ശേഷമേ സുനില്‍ തൂങ്ങാവൂ എന്നു പരസ്പരം ധാരണയുണ്ടായിരുന്നു. സുനില്‍ തൂങ്ങി മരിക്കാനായി ഒരു കഷണം കയര്‍ മുറിച്ച് മുറിയില്‍ കുരുക്ക് ഉണ്ടാക്കി ഇട്ടിട്ടുമുണ്ടായിരുന്നു.
സൗമ്യ തൂങ്ങിമരിച്ചെങ്കിലും സുനില്‍ അതിന് തയാറായില്ല. മദ്യലഹരിയില്‍ കിടന്ന് ഉറങ്ങിപ്പോയ സുനില്‍ പിറ്റേന്ന് രാവിലെ സൗമ്യ തൂങ്ങി മരിച്ചു നില്‍ക്കുന്നതാണ് കണ്ടത്. വിശദമായ ചോദ്യം ചെയ്യലില്‍ സുനില്‍ സംഭവിച്ച കാര്യങ്ങളെല്ലാം പോലീസിനോട് പറഞ്ഞു. പോലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍. റോജ്, എസ്.ഐ. രതീഷ് കുമാര്‍, എസ്.സി.പി.ഓ പി.കെ.ലാല്‍, സി.പി.ഓ അനു കൃഷ്ണന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.