
കൊടുമണ്‍: ജങ്ഷനിലെ ടെക്‌സ്‌റ്റൈയില്‍ സ്ഥാപനത്തിന് നേരെ സാമൂഹിക വിരുദ്ധ ആക്രമണം. മേലേതില്‍ ടെക്സ്റ്റയില്‍സിന് നേരെയാണ് കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെ ആക്രമണം നടന്നത്. മുന്‍ഭാഗത്തെ കണ്ണാടി വലിയ സിമിന്റ് കട്ട ഉപയോഗിച്ച് തകര്‍ത്ത നിലയിലാണ്. ചില്ലുകള്‍ ചിതറി കിടപ്പുണ്ട്. കട ഉടമ പോലിസില്‍ പരാതി നല്‍കി. പ്രദേശത്ത് സാമൂഹിക വിരുദ്ധന്മാരുടെ അഴിഞ്ഞാട്ടം വര്‍ധിച്ചു വരികയാണ്. ലഹരി മാഫിയകള്‍ കുറെ ദിവസങ്ങളായി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ അഴിഞ്ഞാടുകയാണ്. രാത്രി കാലത്ത് പോലിസ് പട്രോളിങ് നടക്കാറില്ല.