പുരാവസ്തു തട്ടിപ്പുകേസ്: മോന്‍സനൊപ്പം കെ. സുധാകരന്‍ രണ്ടാംപ്രതി: കുറ്റപത്രം സമര്‍പ്പിച്ചു

0 second read
Comments Off on പുരാവസ്തു തട്ടിപ്പുകേസ്: മോന്‍സനൊപ്പം കെ. സുധാകരന്‍ രണ്ടാംപ്രതി: കുറ്റപത്രം സമര്‍പ്പിച്ചു
0

കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ്‌ക്കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ പ്രതിയാക്കി കുറ്റപത്രം. സുധാകരനെ രണ്ടാം പ്രതിയാക്കി ആദ്യ കുറ്റപത്രമാണ് എറണാകുളം എസിജെഎം കോടതിയില്‍ സമര്‍പ്പിച്ചത്.

മോന്‍സണ്‍ വ്യാജ ഡോക്ടറാണന്നറിഞ്ഞിട്ടും മറച്ചുവെച്ചുവെന്നും തട്ടിപ്പിനുവേണ്ടി സുധാകരന്‍ ഗൂഢാലോചന നടത്തിയെന്നുമാണ് ക്രൈം ബ്രാഞ്ച് ഡിവൈ.എസ്പി വൈ.ആര്‍. റസ്തം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് സുധാകരനെതിരെ ചുമത്തിയിരിക്കുന്നത്.

25 ലക്ഷം രൂപയുടെ തട്ടിപ്പ് കേസില്‍ കെ സുധാകരന്‍ 10 ലക്ഷം കൈപ്പറ്റിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 420, 406, 120 ബി വകുപ്പുകള്‍ ചുമത്തിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

ജൂണില്‍ ക്രൈംബ്രാഞ്ച് കെ സുധാകരനെ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടിരുന്നു. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നായിരുന്നു ക്രൈംബ്രാഞ്ച് നടപടി. തുടര്‍ന്ന് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ ഡി) കെ സുധാകരനെ ചോദ്യം ചെയ്തിരുന്നു.

2018 ലാണ് കേസിനാസ്പദമായ സംഭവം. 2018ല്‍ സുധാകരന്റെ സാന്നിധ്യത്തിലാണ് മോന്‍സണ്‍ മാവുങ്കലിന് പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരനായ അനൂപ് അഹമ്മദ് മൊഴി നല്‍കിയിരുന്നത്.

പണം വാങ്ങുന്നത് കണ്ടുവെന്ന് മോന്‍സന്റെ മുന്‍ ജീവനക്കാരന്‍ ജിന്‍സണും മൊഴി നല്‍കിയിരുന്നു. മോന്‍സണില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണം സുധാകരന്‍ നേരത്തെ തള്ളിയിരുന്നു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…