അരളിപ്പൂവിലെ വിഷം പേടി: കേരളത്തില്‍ ഡിമാന്‍ഡ് കുറഞ്ഞു: തമിഴ്‌നാട്ടിലെ പൂ കര്‍ഷകര്‍ ദുരിതത്തിലായി

0 second read
Comments Off on അരളിപ്പൂവിലെ വിഷം പേടി: കേരളത്തില്‍ ഡിമാന്‍ഡ് കുറഞ്ഞു: തമിഴ്‌നാട്ടിലെ പൂ കര്‍ഷകര്‍ ദുരിതത്തിലായി
0

സേലം: കേരളത്തില്‍ അരളിപ്പൂവിന് ആവശ്യക്കാര്‍ പൊടുന്നനെ കുറഞ്ഞതോടെ വെട്ടിലായത് തമിഴ്‌നാട്ടിലെ കര്‍ഷകര്‍. അരളിപ്പൂവിലെ വിഷാംശം മൂലം ഹരിപ്പാട് സ്വദേശിനി മരിച്ചതിനെ തുടര്‍ന്നാണ് അരളിപ്പൂവിന്റെ കേരളത്തിലേക്കുളള് ഒഴുക്ക് കുറഞ്ഞത്. അരളിപ്പൂക്കള്‍ കൂടുതലായി എത്തിയിരുന്നത് സേലത്ത് നിന്നുമായിരുന്നു. ഇപ്പോള്‍ വില്പനയില്‍ ഭീമമായ കുറവ് സംഭവിച്ചതായി സേലത്തെ പൂ കര്‍ഷകര്‍ പറയുന്നു. പണമരശപ്പെട്ടി മുതല്‍ വെള്ള ളക്കുണ്ടം വരെ 40 കിലോമീറ്റര്‍ ചുറ്റളവിലാണ് അരളിപ്പൂ കൃഷിയുള്ളത്.

വെള്ള, പിങ്ക്, ചുവപ്പ് നിറത്തിലുള്ള അരളിപ്പൂക്കളാണ് ഉള്ളതെങ്കിലും ചുവപ്പിനാണ് ആവശ്യക്കാരേറെയുള്ളത്. അതില്‍ ഇവിടെ ചുവന്ന പൂക്കള്‍ ലഭിക്കുന്ന അരളിച്ചെടിയാണ് കൂടുതലായി കൃഷി ചെയ്യുന്നത്. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന പൂക്കളില്‍ അധികവും കേരളത്തിലേക്കാണ് കയറ്റി അയയ്ക്കുന്നത്. ഒരേക്കര്‍ സ്ഥലത്ത് നിന്നും അഞ്ച് മുതല്‍ ആറ് കിലോ വരെ പൂക്കള്‍ ലഭിക്കുമെന്ന് സേലത്തെ പൂ കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞ മൂന്ന് മാസമായി പൂക്കള്‍ക്ക് ആവശ്യക്കാര്‍ നന്നേ കുറവാണ്. കര്‍ഷകരില്‍ നിന്നും പൂക്കള്‍ ഏജന്റുമാര്‍ വാങ്ങി വിവിധ സ്ഥലങ്ങളിലേക്ക് കയറ്റി അയയ്ക്കുകയാണ്. സീസണ്‍ സമയം സേലത്ത് നിന്നും 1000 ടണ്‍ അരളിപ്പൂക്കള്‍ ദിനംപ്രതി കയറ്റി അയക്കുന്നുണ്ട്.

കേരളത്തിന് പുറമേ ആന്ധ്ര, മൈസൂര്‍, ബംഗളുരു എന്നിവിടങ്ങളിലേക്കും പൂക്കള്‍ കയറ്റി അയക്കുന്നുണ്ട്. സീസണ്‍ സമയത്ത് ഒരു കിലോ പുവിന് 500 മുതല്‍ 600 രൂപ വരെ ലഭിക്കും. അല്ലാത്ത സമയത്ത് 50 മുതല്‍ 100 രൂപ വരെയാണ് വില. ഇന്നലെ കിലോയ്ക്ക് 260 രൂപയായിരു ന്നു വില. കേരളത്തില്‍ ഉത്സവങ്ങള്‍ നടക്കുന്ന ജനുവരി മുതല്‍ ഏപ്രില്‍ മാസം വരെ ടണ്‍ കണക്കിന് അരളിപ്പൂക്കളാണ് വിറ്റ് പോകുന്നത്. അടൂര്‍ ഭാഗത്ത് അരളിച്ചെടിയുടെ ഇല കഴിച്ച് കറവപ്പശുവും കിടാവും ചത്തിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പായസം ഉള്‍പ്പെടെയുള്ള നിവേദ്യങ്ങളില്‍ അരളിപ്പൂക്കള്‍ ഇടുന്നത് ഒഴിവാക്കിയിരുന്നു. കേരളത്തില്‍ ക്ഷേത്രങ്ങള്‍ ഉള്‍പ്പടെയുള്ളയിടങ്ങളില്‍ പൂജയ്ക്ക് അരളിപ്പൂക്കളാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതിന് പകരം തെച്ചി, താമര, മുല്ല, തുളസി, കൂവളം എന്നിവയാണ് ഉപയോഗിക്കുന്നത്. ഓണക്കാലത്ത് അത്തപ്പൂക്കളത്തിന് നിറമാകാനും അരളിപ്പൂക്കള്‍ ഇടം പിടിച്ചിരുന്നു.

Load More Related Articles
Load More By Veena
Load More In EXCLUSIVE
Comments are closed.

Check Also

കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന്‍ മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്

ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ…