കൈരളി സ്റ്റീല്‍സിലെ പൊട്ടിത്തെറിയില്‍ മരിച്ച അരവിന്ദ് ഓമല്ലൂര്‍ ഐമാലി സ്വദേശി: ജോലിക്ക് കയറിയത് 23 ദിവസം മുന്‍പ്

0 second read
Comments Off on കൈരളി സ്റ്റീല്‍സിലെ പൊട്ടിത്തെറിയില്‍ മരിച്ച അരവിന്ദ് ഓമല്ലൂര്‍ ഐമാലി സ്വദേശി: ജോലിക്ക് കയറിയത് 23 ദിവസം മുന്‍പ്
0

പത്തനംതിട്ട: പാലക്കാട് കഞ്ചിക്കോട് കൈരളി സ്റ്റീല്‍ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയില്‍ കൊല്ലപ്പെട്ട അരവിന്ദ് (22) ജോലിക്ക് കയറിയത് 23 ദിവസം മുന്‍പ് മാത്രമാണ്. ഓമല്ലൂര്‍ പഞ്ചായത്ത് ഐമാലി രാമവിലാസത്തില്‍ പി.ടി. പ്രദീഷിന്റെയും എസ്. രാജശ്രീയുടെയും മകനാണ് അരവിന്ദ്. കൈരളി സ്റ്റില്‍സില്‍ എക്‌സകവേറ്റര്‍ ഓപ്പറേറ്റര്‍ എന്ന തസ്തികയില്‍ മേയ് 29 നാണ് ജോലിക്ക് കയറിയത്.

2021 ല്‍ ഐടിഐയില്‍ നിന്ന് 67 ശതമാനം മാര്‍ക്കോടെയാണ് അരവിന്ദ് പഠിച്ച് ഇറങ്ങിയത്. ഇപ്പോള്‍ കിട്ടിയ ജോലി കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു. ജോലിക്ക് കയറിയ സന്തോഷം തീരുന്നതിന് മുന്‍പാണ് അരവിന്ദിന്റെ ജീവന്‍ നഷ്ടമായിരിക്കുന്നത്. ഫര്‍ണസ് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഫര്‍ണസിനുള്ളിലാണ് കണ്ടെത്തിയത്. അരവിന്ദ് എങ്ങനെയാണ് ഫര്‍ണസിനുള്ളില്‍ കുടുങ്ങിയത് എന്നുള്ള കാര്യം വ്യക്തമല്ല.

Load More Related Articles
Load More By chandni krishna
Load More In OBIT
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …